എ മിറാത്തിയായ കുഞ്ഞന്‍ നാസര്‍ അഹമ്മദ് നാസര്‍ അല്‍ബലൂഷി യുടെ ആഗ്രഹം വളര്‍ന്ന് ഒരു വലിയ പെെലറ്റ് ആകണമെന്നാണ്. അവന്‍റെ ആ വലിയ സ്വപ്നത്തിന് ഇപ്പോഴെ ചിറക് വിരിക്കാന്‍ തയ്യാറെടുക്കുകയാണ് നാസര്‍ എന്ന 8 വയസുകാരനായ എമിറാത്തി ബാലന്‍. ആഗോളതലത്തില്‍ സംഘടിപ്പിക്കുന്ന റിമോട്ട് കണ്‍ട്രോള്‍ഡ് മോഡല് എയര്‍പ്ലെയിന്‍ മല്‍സരത്തിലാണ് വിമാനം പറത്തി പെെലറ്റെന്ന അവന്‍റെ മോഹത്തിന് തുടക്കമിടാനായി കാത്തിരിക്കുന്നത്.
20 രാജ്യങ്ങളില്‍ നിന്നുമായി 70 തോളം വിമാനങ്ങളാണ് ഈ മല്‍സരത്തില്‍ പറന്നുയരുന്നത്. ആ മല്‍സരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പെെലറ്റാണ് നാസര്‍. വിമാനമെന്നാല്‍ വെറും കളിപ്പാട്ടമെന്ന് ധരിക്കരുത്. നിരപ്പില്‍ നിന്ന് 12 കിലോമീറ്റര്‍ വരെ ഉയര്‍ന്ന് പൊങ്ങാനും മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ പറക്കാനും സാധിക്കുന്ന വിമാനമാണ് നാസര്‍ പറത്തുന്നത്.
ത്രിഡി എയര്‍ക്രാഫ്റ്റ് വിഭാഗത്തിലാണ് നാസര്‍ വിമാനം പറത്തുക. നാസറിന്‍റെ പെെലറ്റാവാനുളള സ്വപ്നത്തിന് കൂട്ടായി ഉളളത് അവന്‍റെ അച്ഛന്‍ അഹമ്മദ് നാസര്‍ ആണ്. ചെറുപ്പത്തിലെ അച്ഛന്‍ വിമാനം നിര്‍മ്മിക്കുന്നത് കണ്ടാണ് നാസര്‍ വളര്‍ന്നത് . ഇതാണ് നാസറിനെ പെെലാറ്റാവനായി പ്രേരിപ്പിക്കുന്ന ഘടകവും. വിമാനത്തിനോട് അമിത താല്‍പര്യം പ്രകടിപ്പിച്ച നാസറിന് അവന്‍റെ അച്ഛനാണ് വിമാനം പറത്തുന്നതിനുളള പരിശീലനം നല്‍കുന്നത്.
ആഴ്ചയില്‍ 4 മണിക്കൂര്‍ നാസര്‍ പെെലാറ്റാവുനുളള ആഗ്രഹം സഫലീകരിക്കുന്നതിനായി അശ്രാന്ത പരിശ്രമം നടത്തുന്നുണ്ട്. മല്‍സരത്തില്‍ വിധികര്‍ത്താക്കളെ ആകര്‍ഷിക്കുന്നതിനായി വിമാനം നല്ല രീതിയില്‍ പറത്താനും ലാന്‍ഡിങ്ങ് മറ്റ് കാര്യങ്ങളും കെെമെരുക്കത്തോടെ ചെയ്യേണ്ടത് ആവശ്യമാണ്.അതിനായി നാസര്‍ കഠിന പ്രയത്നത്തിലാണ്. നാസറിന് വിമാനം നിര്‍മ്മിച്ച് നല്‍കുന്നത് അവന്‍റെ അച്ഛന്‍ തന്നെയാണ്. പിതാവായ അഹമ്മദ് വിമാനത്തിന്‍റെ യന്ത്രഭാഗങ്ങള്‍ വാങ്ങിയതിന് ശേഷമാണ് പൂര്‍ണ്ണമായ ഒരു വിമാനമായി പുനര്‍നിര്‍മ്മിക്കുന്നത്.
എന്തായാലും നാസര്‍ എന്ന കൊച്ചു ബാലന്‍ ആഗോളതലത്തിലുളള റിമോട്ട് കണ്‍ട്രോള്‍ മോഡല് എയര്‍പ്ലെയിന്‍ മല്‍സരത്തില്‍ അവന്‍റെ അച്ഛന്‍ അച്ഛന്‍നിര്‍മ്മിച്ച വിമാനം പറത്തുമ്പോള്‍ സാക്ഷാല്‍കരിക്കപ്പെടുന്നത് നാസറിന്‍റെ പെെലറ്റാവണമെന്ന മോഹത്തിന്‍റെ ആദ്യ പടികളാണ്. അവന്‍റെ അച്ഛന് അവനെ കുറിച്ചുളള പ്രതീക്ഷകളാണ്.
Post Your Comments