ചണ്ഡീഗഢ്: പാകിസ്ഥാനില്‍ നിന്ന് നുഴഞ്ഞുകയറിയ യുവതിയെ ബിഎസ്എഫ് സൈനികര്‍ പിടികൂടി. പഞ്ചാബിലെ ഗുര്‍ദാസ്പുര്‍ ജില്ലയില്‍ ദേര ബാബ നാനാക്ക് മേഖലയില്‍ നടന്ന വെടിവയ്പിലാണ് യുവതിയെ പിടികൂടിയത്. പരിക്കേറ്റ ഇവരെ ടൗണിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
യുവതിയെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അതിര്‍ത്തിയായ ബംഗാര്‍മേഖലയില്‍ നിന്ന് ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് യുവതി അതിര്‍ത്തി സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്.
കീഴടങ്ങാനാവശ്യപ്പെട്ടെങ്കിലും നിര്‍ദേശം മറികടന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടി വയ്‌ക്കേണ്ടി വന്നതെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രോട്ടോക്കോള്‍ അനുസരിച്ചാണ് യുവതിയ്ക്ക് നേരെ വെടിയുതിര്‍ത്തതെന്നും ബിഎസ്എഫ് വക്താക്കള്‍ പറഞ്ഞു.
Post Your Comments