കൊല്ലം: പൊലീസിന്റെ വാഹന പരിശോധന കണ്ടു പേടിച്ചു. തുടര്‍ന്ന് ഇരുചക്ര യാത്രക്കാരന്‍ ടിപ്പറിന് അടിയില്‍പ്പെട്ട് മരിച്ചു. കിളികൊല്ലൂര്‍ സ്വദേശി റഷീദാണ് മരിച്ചത്. കൊല്ലം പുന്തല താഴത്താണ് സംഭവം നടന്നത്. പോലീസ് വാഹനങ്ങള്‍ പരിശോധിക്കുന്നതാണ് കാരണം.
പതിവായി പൊലീസ് വാഹന പരിശോധന നടത്തുന്ന സ്ഥലമാണ് ഇവിടം. എന്നാല്‍ ഇവിടെ പരിശോധന നടത്തുന്നത് അപകടകരമാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഇറക്കമായതിനാല്‍ ഇവിടെ പൊലീസുകാര്‍ നില്‍ക്കുന്നത് പെട്ടന്ന് ശ്രദ്ധയില്‍ പെടാറില്ലെന്നും വാഹനങ്ങള്‍ പെട്ടന്ന് നിര്‍ത്തുമ്പോള്‍ അപകടമുണ്ടാവുന്നത് പതിവാണെന്നുമാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഇരുചക്രവാഹനത്തില്‍ എത്തിയ റഷീദ് പെട്ടന്ന് ബ്രേക്ക് ചെയ്തതോടെ പിന്നിലുണ്ടായിരുന്ന ടിപ്പര്‍ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
Post Your Comments