Latest NewsLife Style

ഓർമശക്തി വർധിപ്പിക്കാൻ ചെയ്യേണ്ടത്

ഓർമശക്തി വർധിക്കാൻ ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കുക. ഇലക്കറികൾ, ഓറഞ്ചോ ചുവപ്പോ നിറത്തിലുള്ള പച്ചക്കറികൾ, ബെറിപ്പഴങ്ങൾ, ഓറഞ്ച് ജ്യൂസ് ഇവ കുടിക്കുന്നത് ഓർമശക്തി വർധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനങ്ങളിൽ പറയുന്നു. ഓർമശക്തി വർധിക്കാൻ വളരെ നല്ലതാണ് മത്സ്യങ്ങൾ. ചെറിയ മത്സ്യങ്ങൾ കഴിക്കുന്നതിലൂടെ ഓർമശക്തി കൂടുകയേയുള്ളൂ. ഭക്ഷണത്തിൽ ഒലീവ് ഓയിൽ ചേർക്കുന്നത് തലച്ചോറിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും.

ഡാർക്ക് ചോക്ലേറ്റ് ബുദ്ധിവികാസത്തിനും ഓർമശക്തി വർധിക്കുന്നതിന‌ും വളരെ നല്ലതാണ്. മദ്യപാനം ഓർമശക്തി കുറയ്ക്കുമെന്നാണ് മിക്ക പഠനങ്ങളിലും പറയുന്നത്. വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചാൽ ഓർമശക്തി വർധിക്കും. ഓറഞ്ച് ജ്യൂസ്, സോയ മിൽക്ക്, പയർവർ​ഗങ്ങൾ, തെെര് , ചീസ് തുടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുക. ഓർമശക്തി വർധിപ്പിക്കാൻ വീട്ടിൽ പരീക്ഷിക്കാവുന്ന 5 കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം…

മണം പിടിക്കാം

മണവും ഓർമശക്തിയും തമ്മിലൊരു ബന്ധമുണ്ട്. ദിവസവും രാവിലെ എഴുന്നേൽക്കുമ്പോൾ പരിസരത്തുള്ള മണങ്ങൾ ശ്രദ്ധിക്കുക. ജനലിനോട് ചേർന്നു വിരിഞ്ഞു നിൽക്കുന്ന പൂക്കളുടെ മണമാകാം. അടുക്കളയിൽ നിന്നു വരുന്ന കാപ്പിയുടെ മണമാകാം. ഏതുമാകട്ടെ, മണം പിടിക്കുന്നത് ഓർമശക്തി വർധിപ്പിക്കുമെന്നാണ് യൂണിവേഴ്സിറ്റി ഓഫ് ടൊറാന്റോയിലെ ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നത്.

ഒമേഗ 3 ഭക്ഷണങ്ങൾ

ഒമേഗ 3 അടങ്ങിയ ഭക്ഷണങ്ങൾ ദിവസവും കഴിക്കുന്നത് ഓർമശക്തി വർധിപ്പിക്കാൻ നല്ലതാണ്. മത്സ്യങ്ങളിൽ ഇത് ധാരാളമായി അടങ്ങിയിരിക്കുന്നു. ആപ്പിളും ചെറുപഴവും പച്ചനിറത്തിലുള്ള പച്ചക്കറികളും വെളുത്തുള്ളിയും കാരറ്റും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക.

തലച്ചോർ വിയർക്കട്ടെ

നമ്മൾ എല്ലാവരും വ്യായാമം ചെയ്യാറുണ്ട്. വ്യായാമം ചെയ്യുമ്പോൾ തല വിയർക്കാറുമുണ്ട്. തലച്ചോറ് വിയർക്കുന്ന തരത്തിലുള്ള ബൗദ്ധികമായ അധ്വാനങ്ങളിൽ ഏർപ്പെടാൻ ശ്രമിക്കുക. ഉദാഹരണത്തിന് ക്രോസ്‍വേഡ്, പസ്സിൽ, സുഡോകു, ചെസ് തുടങ്ങിയ കളികൾ കളിക്കുക.

നല്ല ഉറക്കം

നല്ല ഓർമശക്തിക്ക് സുഖകരമായ ഉറക്കം അത്യാവശ്യമാണ്. എല്ലാ ദിവസവും കൃത്യസമയത്ത് ഉറങ്ങി ശീലിക്കുക. ഉറക്കം തടസ്സപ്പെടുന്നവർക്ക് പഴയ കാര്യങ്ങൾ ഓർമിച്ചെടുക്കുന്നതിന് പിന്നീട് തടസ്സം അനുഭവപ്പെട്ടേക്കാം

shortlink

Post Your Comments


Back to top button