ന്യൂഡല്‍ഹി: അനില്‍ അംബാനിക്കെതിരെ കോടതിയലക്ഷ്യ കേസ് എടുക്കാന്‍ സുപ്രീം കോടതി ഉത്തരവ്. സുപ്രീം കോടതി ഉത്തരവ് പാലിക്കാത്തതിനാലാണ് അംബാനിക്കെതിരെ കേസ് എടുക്കാന്‍ കോടി ഉത്തരവിറക്കിയത്. എറിക്‌സന്‍ കമ്പനിയ്ക്ക് നല്‍കാനുള്ള 453 കോടി രൂപ കുടിശ്ശിക അടക്കം നല്‍കാന്‍ കഴിഞ്ഞ ഡിസംബറില്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇത് അനില്‍ പാലിച്ചിരുന്നില്ല. ഒരുമാസത്തിനികം കുടിശ്ശിക തീര്‍ത്ത് പണം നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.
അതേസമയം പണം നല്‍കാതിരുന്നാല്‍ അനില്‍ അംബാനിക്ക് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും കോടതി ഓര്‍മ്മപ്പെടുത്തി. കേസില്‍ മൂന്നുമാസം വരെ ശിക്ഷ ലഭിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
അതേസമയം ഇത് അനിലിനു നല്‍കുന്ന അവസാന മുന്നറിയിപ്പാണെന്നും കോടതി അറിയിച്ചു. നാലാഴ്ചക്കകം പണം അടച്ചില്ലെങ്കില്‍ അനില്‍ അംബാനി ജയില്‍ ശിക്ഷ അനുഭവിക്കണം.
Post Your Comments