ന്യൂഡൽഹി: രാജ്യത്തെ പത്തു ലക്ഷം ആദിവാസികളെ വനത്തില്‍ നിന്ന് ഒഴിപ്പിക്കാന്‍ സുപ്രീംകോടതിയുടെ നിർദേശം. വനത്തില്‍ വീടുവച്ചു താമസിക്കുന്നവരെ ഒഴിപ്പിക്കാനാണ് നിര്‍ദേശം. വനാവകാശ സംരക്ഷണ നിയമത്തിന്റെ കാലാവധി ചോദ്യം ചെയ്ത് ഒരു വൈല്‍ഡ് ലൈഫ് സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. വിധി പ്രകാരം കേരളത്തിലെ 894 ആദിവാസി കുടുംബങ്ങളെ വനത്തില്‍ നിന്നും ഒഴിപ്പിക്കേണ്ടി വരും. 2019 ജൂലൈ 27 നു മുന്‍പ് ആദിവാസി കുടുംബംങ്ങളെ ഒഴിപ്പിച്ച ശേഷം സംസ്ഥാന സര്‍ക്കാരുകള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്.
യുപിഎ സര്‍ക്കാരിന്റെ കാലത്താണ് വനാവകാശ നിയമം പാസാക്കിയത്. കേരളത്തില്‍ 39,999 ആദിവാസി കുടുംബങ്ങളാണ് വനാവകാശ നിയമത്തിന്റെ പരിരക്ഷയ്ക്കായി അപേക്ഷ നല്‍കിയത്. ഈ അപേക്ഷകളില്‍ 894 കുടുംബങ്ങള്‍ പരിരക്ഷയ്ക്ക് അര്‍ഹരല്ലെന്ന് കണ്ടെത്തുകയായിരുന്നു. കേസിന്റെ വാദം നടന്ന ഈ മാസം പതിമൂന്നിന് നിയമത്തെ ചോദ്യം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകരെ നിയോഗിച്ചിരുന്നില്ല. ഇതുകൂടി പരിഗണിച്ചാണ് ജസ്റ്റീസ് അരുണ്‍ മിശ്ര, നവീന്‍ സിന്‍ഹ, ഇന്ദിരാ ബാനര്‍ജി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെ ഉത്തരവ്.
Post Your Comments