തൃശ്ശൂര്‍: തൃശ്ശൂര്‍ പുല്ലഴിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ സൂര്യകാന്തിക്കൃഷി വിജയമായി. ആയിരത്തോളം സൂര്യകാന്തിപ്പൂക്കള്‍ പൂത്ത് വിടര്‍ന്നതോടെ പുല്ലഴിയില്‍ കാഴ്ചക്കാരുടെ തിരക്കാണ്.
900 ഏക്കറുള്ള നെല്‍ക്കൃഷിയുടെ വരമ്പുകളിലാണ് പച്ചക്കറികളും സൂര്യകാന്തിയും കൃഷി ചെയ്തത്. മഴക്കാലത്ത് വെള്ളം കയറിക്കിടക്കുന്നതിനാല്‍ വരമ്പിലടക്കം വളക്കൂറുണ്ട്. അതിനാലാണ് ഇവിടെ കൃഷി ചെയ്യാന്‍ തീരുമാനിച്ചത്. സൂര്യകാന്തിയെക്കൂടാതെ ഉള്ളിയും പാവലും വെണ്ടയും വെള്ളരിയുമെല്ലാം ഇവിടെ കൃഷി ചെയ്തിരുന്നു. പച്ചക്കറികള്‍ക്കൊപ്പം തന്നെ സൂര്യകാന്തിപ്പൂക്കളുടെ വിളവെടുപ്പും നടന്നു.
ആയിരത്തോളം സൂര്യകാന്തിപ്പൂക്കള്‍ വിളവെടുത്തതില്‍ നിന്നും നൂറ് കിലോയോളം എണ്ണ ഉല്‍പാദിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷ. വിദഗ്ധര്‍ കഴിഞ്ഞ ദിവസം പൂക്കള്‍ പരിശോധിച്ചിരുന്നു. ഇത്തവണത്തെ പരീക്ഷണം ഗംഭീര വിജയമായതോടെ വരും വര്‍ഷങ്ങളില്‍ പുല്ലഴിയിലെ പാടങ്ങള്‍ സൂര്യകാന്തിപ്പൂക്കള്‍ കൊണ്ട് നിറയും.
Post Your Comments