മലപ്പുറം: സംസ്ഥാന സര്‍ക്കാറിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ നാല് സബ് രജിസ്ട്രാര്‍ ഓഫീസുകളുടെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നിര്‍വ്വഹിച്ചു. താനൂര്‍, തേഞ്ഞിപ്പലം, കുറ്റിപ്പുറം, കല്‍പകഞ്ചേരി തുടങ്ങിയ സബ് രജിസ്ട്രാര്‍ ഓഫീസുകളുടെ നിര്‍മ്മാണോദ്ഘാടനമാണ് ഒരേസമയം മുഖ്യമന്ത്രി നിര്‍വഹിച്ചത്.
ചടങ്ങില്‍ പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ അധ്യക്ഷനായി. താനൂരിലെ സബ് രജിസ്ട്രാര്‍ ഓഫീസിന്റെ ശിലാഫലക അനാച്ഛാദനം വി.അബ്ദുറഹ്മാന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. താനൂര്‍ നഗരസഭാ കൗണ്‍സിലര്‍മാരായ പി.ടി ഇല്ല്യാസ്, ലാമിഹ് റഹ്മാന്‍, ടി.അറമുഖന്‍ എന്നിവര്‍ സംസാരിച്ചു. ആധുനിക സൗകര്യങ്ങളോടെയാണ് കെട്ടിടം നിര്‍മിക്കുന്നത്. പ്രവൃത്തി ഉദ്ഘാടനത്തോടനു ബന്ധിച്ച് താനൂര്‍ ടൗണില്‍ ജനകീയ സാംസ്‌കാരിക യാത്രയും സംഘടിപ്പിച്ചിരുന്നു. നൂറില്‍പ്പരം വര്‍ഷം പഴക്കമുള്ള താനൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിനാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ കെട്ടിടം പണിയുന്നത്. തേഞ്ഞിപ്പലം സബ് രജിസ്ട്രാര്‍ ഓഫീസിന്റെ ശിലാഫലക അനാച്ഛാദനം പി.അബ്ദുല്‍ഹമീദ് എം.എല്‍.എ നിര്‍വ്വഹിച്ചു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.അബ്ദുല്‍കലാം മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്തംഗ ങ്ങളായ എം.വിജയന്‍, എം.രാജേഷ്, ജില്ലാ ജനറല്‍ രജിസ്ട്രാര്‍ കെശ്രീനിവാസന്‍, തേഞ്ഞിപ്പലം സബ് രജിസ്ട്രാര്‍ എന്‍ പ്രദീപ്കുമാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ സുനില്‍ മാസ്റ്റര്‍, സി.കെ ഷെരീഫ്, ടി.പി ഗോപി, മുഹമ്മദ് സാലിഹ് മേടപ്പില്‍, സംഘടനാ പ്രതിനിധികളായ ടി.കെ സൂരജ് എടപ്പാള്‍, കെ ഗോപിനാഥന്‍, പഞ്ചായത്തംഗം സലീം, തേഞ്ഞിപ്പലം വില്ലേജ് ഓഫീസര്‍ എ.ദാസന്‍, തേഞ്ഞിപ്പലം എസ്.ഐ എം.സുബ്രഹ്മണ്യന്‍ എന്നിവര്‍ സംസാരിച്ചു.
കുറ്റിപ്പുറം രജിസ്ട്രാര്‍ ഓഫീസിന്റെ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.സി. ഷമീല ടീച്ചര്‍, വൈസ് പ്രസിഡന്റ് പി.വി. മോഹനന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.എം. സുഹറ, ബ്ലോക്ക് മെമ്പര്‍മാരായ ടി.കെ. റസീന, കൈപ്പള്ളി അബ്ദുള്ളക്കുട്ടി, കെ.ടി. സിദ്ദീഖ്, മെമ്പര്‍മാരായ സിദ്ദീഖ് പരപ്പാര, ടി.കെ.മുഹമ്മദ് കുട്ടി, പാഴൂര്‍ മുഹമ്മദ് കുട്ടി,പാറക്കല്‍ ബഷീര്‍, മീത്തില്‍ ശ്രീകുമാര്‍, സി.കെ.ജയകുമാര്‍, അരവിന്ദാക്ഷന്‍ മാസ്റ്റര്‍, വി.വി.രാജേന്ദ്രന്‍, അബ്ദുല്‍ അസീസ് കാങ്കുന്നത്ത്, അബ്ദുല്‍ കരീം, കെ.എം. ഫിറോസ് ബാബു, പി.മുഹമ്മദലി, കെ.മോഹനന്‍, അന്‍വര്‍ ടി.പി,പത്തനംതിട്ട ജില്ലാ രജിസ്ട്രാര്‍ ടി.കെ. മൂരാരി,സബ് രജിസ്ട്രാര്‍ വി. അജിത എന്നിവര്‍ സംസാരിച്ചു.കല്‍പകഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫീസിന്റെ സി .മമ്മൂട്ടി എം.എല്‍.എ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ചു. താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ റസാഖ്, കല്‍പകഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍. കുഞ്ഞാപ്പു, വളവന്നൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുലൈഖ എന്നിവര്‍ സംസാരിച്ചു.
Post Your Comments