ന്യൂഡല്‍ഹി : ഇന്ത്യ സന്ദര്‍ശനത്തിനിടെ രാഷ്ട്രപതി ഭവനില്‍ വെച്ചു നടത്തിയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി സൗദി കിരീടാവകാശി മുഹമ്മദ് ബാന്‍ സല്‍മാന്‍. നരേന്ദ്രമോദിയോട് തനിക്ക് ആരാധനയാണെന്ന് അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദി തനിക്ക് മൂത്ത സഹോദരന്‍ ആണെന്നും അദ്ദേഹത്തിന് താന്‍ അനുജനെ പോലെയാണെന്നും മുഹമ്മദ് ബാന്‍ സല്‍മാന്‍ കൂട്ടിച്ചേര്‍ത്തു.
സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പ്രവാസികളെയും എംബിഎസ് പ്രസംഗത്തിനിടെ പരാമര്‍ശിച്ചു. 70 വര്‍ഷത്തോളുമായി സൗദി അറേബ്യ നിര്‍മ്മിക്കാന്‍ ഇന്ത്യക്കാര്‍ സഹായിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അതിനിടെ സൗദ് കീരീടാവകാശിയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. വിമാനത്താവളത്തില്‍ വെച്ച് ബിന്‍ സല്‍മാനെ പ്രോട്ടോക്കോള്‍ ലംഘിച്ച് മോദി ആലിംഗനം ചെയ്തത് വിവാദമായിരുന്നു. പാക്കിസ്ഥാന് 20 ബില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്ത, പാക്കിസ്ഥാന്റെ ‘തീവ്രവാദ വിരുദ്ധ’ ഉദ്യമങ്ങളെ പ്രകീര്‍ത്തിച്ചയാള്‍ക്ക് പ്രോട്ടോക്കോള്‍ ലംഘിച്ച് വന്‍ വരവേല്‍പ്പ് നല്‍കിയെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് വിമര്‍ശനവുമായി മുന്നോട്ടുവന്നിരുന്നു.
Post Your Comments