ആലപ്പുഴ: കുട്ടനാട് കാർഷിക മേഖലയിലെ മോട്ടോർ തറകളിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ കൂലിയിൽ വർദ്ധനവ് വരുത്തി. ഒരു എച്ച്.പി മുതൽ 20 എച്ച്.പി വരെയുള്ള മോട്ടോർ പ്രവർത്തിപ്പിക്കുന്ന തൊഴിലാളികൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന ദിവസവേതനം 500 രൂപയിൽ നിന്നും 625 രൂപയായും 21 എച്ച്.പി-മുതൽ 30 എച്ച്.പി വരെയുള്ള മോട്ടോർ പ്രവർത്തിപ്പിക്കുന്ന തൊഴിലാളികളുടെ ദിവസവേതനം 525 രൂപയിൽ നിന്നും 655 രൂപയായും 30 എച്ച്.പി-ക്ക് മുകളിൽ പ്രവർത്തിപ്പിക്കുന്ന തൊഴിലാളികളുടെ ദിവസവേതനം 540 രൂപയിൽ നിന്നും 675 രൂപയായും വർദ്ധിപ്പിച്ചു. കൂലി വർദ്ധനവിന്റെ കാലാവധി അടുത്ത രണ്ട് പുഞ്ചകൃഷി വരെയായിരിക്കും. മറ്റ് ചെലവുകൾക്കായി മോട്ടോർ തറയിലെ തൊഴിലാളികൾക്ക് നൽകിവരുന്ന ചെലവുകൾ മുൻ കാലങ്ങളിൽ നൽകിയതുപോലെ തുടരുമെന്നും പമ്പിങ് തൊഴിലാളികളുടെ കൂലി ബാങ്ക് അക്കൗണ്ടിലൂടെ വിതരണം ചെയ്യുമെന്നും ജില്ല ലേബർ ഓഫീസർ അറിയിച്ചു.
Post Your Comments