Latest NewsKeralaNewsIndiaBusiness

സ്വകാര്യ കമ്പനിയിലെ ജീവനക്കാർക്ക് ശമ്പള വർധനവുണ്ടാകും !

ശമ്പള വർധവിൻ്റെ കാരണമെന്തെല്ലാം?

മുംബൈ: ലോകത്തെ പിടിച്ചുകുലുക്കിയ കൊവിഡ് വ്യാപനത്തോടെ കുത്തനെ ഇടിഞ്ഞ സമ്പദ്‌വ്യവസ്ഥ ഇപ്പോൾ തിരിച്ചുകയറലിൻ്റെ പാതയിലാണ്. ഇതിനിടെ വീണ്ടും രാജ്യത്ത് കൊവിഡ് രൂക്ഷമാകുന്നുണ്ടെങ്കിലും സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവർക്ക് സാമ്പത്തികത്തെ ഓർത്ത് ഭയക്കേണ്ടതില്ലെന്ന് റിപ്പോർട്ട്. 2021ൽ രാജ്യത്തെ ഒട്ടുമിക്ക കമ്പനികളും തങ്ങളുടെ ജീവനക്കാർക്ക് ശമ്പളം കൂട്ടിനൽകാൻ സാധ്യത. സ്റ്റാഫിങ് കമ്പനി ജീനിയസ് കൺസൾട്ടന്റ്സ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

കൊവിഡ് പ്രതിസന്ധിയുണ്ടെങ്കിലും വിപണി സുസ്ഥിരമാകുമെന്നാണ് കമ്പനികൾ പ്രതീക്ഷിക്കുന്നത്. ബിസിനസ് മെച്ചപ്പെടുത്തണമെങ്കിൽ തൊഴിലാളികൾ സുരക്ഷിതരും സന്തോഷവരും ആയിരിക്കേണ്ടത് അത്യാവശ്യമാണെന്ന് കമ്പനികൾ പറയുന്നു. തൊഴിലാളികളെ ശക്തിപ്പെടുത്തിയാൽ ബിസിനസ് മെച്ചപ്പെടുത്താൻ കഴിയുമെന്ന നിഗമനത്തിലാണ് കമ്പനികൾ. ഇതിനായി അവരുടെ‌ ശമ്പളത്തിൽ വർധവ് പ്രഖ്യാപിച്ചേക്കുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

Also Read:യു.എ.ഇ യുടെ ‘100 മില്യണ്‍ മീല്‍സ്’ പദ്ധതിയിലേക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ കൈത്താങ്ങ്

സ്വകാര്യ കമ്പനികളുടെ അഭിപ്രായം കണക്കിലെടുത്താൽ ജീവനക്കാരുടെ ശമ്പളത്തിൽ അഞ്ച് മുതൽ പത്ത് ശതമാനം വർധനയാണ് ഉണ്ടാകാൻ സാധ്യത. കൂടാതെ തൊഴിലാളികളുടെ ശമ്പള ഘടനയിലും മാറ്റം വരാമെന്നും പഠനം വ്യക്തമാക്കുന്നു. ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ബാങ്കിങ്, ഫിനാൻസ്, കൺസ്ട്രക്ഷൻ, എഞ്ചിനീയറിങ്, വിദ്യാഭ്യാസം / അധ്യാപനം / പരിശീലനം, ഹോസ്പിറ്റാലിറ്റി, എച്ച്ആർ സൊല്യൂഷനുകൾ, ഐടി, മീഡിയ, മെഡിക്കൽ, റിയൽ എസ്റ്റേറ്റ്, റീട്ടെയിൽ, ടെലികോം തുടങ്ങി 1,200 കമ്പനികൾക്കിടയിൽ ഓൺലൈൻ ആയാണ് പഠനം നടത്തിയത്.

അഭിപ്രായ സർവേയിൽ പങ്കെടുത്ത കമ്പനികളിൽ 50 ശതമാനം കമ്പനികളും തങ്ങളുടെ ജീവനക്കാർക്ക് ശമ്പളം വർധിപ്പിക്കാൻ ആഗ്രഹമുണ്ടെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. 20 ശതമാനം കമ്പനികളും ശമ്പളത്തിൽ 5 ശതമാനം വർധനവ് ഏർപ്പെടുത്താൻ താൽപര്യപ്പെടുന്നവയാണ്. 21 ശതമാനം കമ്പനികൾ 2021ൽ ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കാൻ പദ്ധതിയിടുന്നില്ലെന്നും പഠനം പറയുന്നു. അതേസമയം ഈ വർഷം പുതിയ നിയമനങ്ങൾ സാധ്യതയില്ലെന്നാണ് 11 ശതമാനം പേർ അഭിപ്രായപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button