KeralaLatest NewsNews

സംസ്ഥാനസർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും പരിഷ്കരിക്കാനുള്ള കമ്മീഷനെ മന്ത്രിസഭായോഗം ഇന്ന് തീരുമാനിക്കും

തിരുവനന്തപുരം: സംസ്ഥാനസർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും പരിഷ്കരിക്കാനുള്ള കമ്മീഷനെ മന്ത്രിസഭായോഗം ഇന്ന് തീരുമാനിക്കാൻ സാധ്യത. കേന്ദ്ര ഷിപ്പിങ് മന്ത്രാലയം മുൻ സെക്രട്ടറി കെ. മോഹൻദാസിനെ കമ്മിഷൻ അധ്യക്ഷനായി പരിഗണിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം തീരുമാനമെടുത്തേക്കും. ഇത്തവണ സർക്കാർ ഗുരുതരമായ സാമ്പത്തികപ്രതിസന്ധി നേരിടുന്നുണ്ട്. പ്രകൃതിദുരന്തങ്ങളും സാമ്പത്തികമാന്ദ്യവും വരുമാനത്തെ ബാധിച്ചിട്ടുണ്ട്. ഈസാഹചര്യത്തിൽ സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതികൂടി കണക്കിലെടുത്തുള്ള ശുപാർശവേണം നൽകാനെന്ന് സർക്കാർ കമ്മിഷനോട് നിർദേശിക്കും.

സംസ്ഥാനത്തെ പതിനൊന്നാം ശമ്പളക്കമ്മിഷനാണിത്. പിന്നിട്ട പത്ത് കമ്മിഷനുകളിൽ നാലെണ്ണം നയിച്ചത് റിട്ട. ഹൈക്കോടതി ജഡ്ജിമാരായിരുന്നു. മറ്റുള്ളവ സിവിൽ സർവീസ് ഉദ്യോഗസ്ഥരും. ഒരു സാമ്പത്തികവിദഗ്ധനും അഭിഭാഷകനും ഉൾപ്പെടെ മൂന്നംഗകമ്മിഷനാണ് നിലവിൽവരുക.

ALSO READ: അനധികൃതമായി വെച്ചനുഭവിക്കുന്ന ദുരധികാരത്തിന്റെ സംരക്ഷണമാണ് ശ്രമം; സാമുദായിക നേതൃത്വത്തിനെതിരെ മുഖ്യമന്ത്രി

കേരളത്തിലെ ചീഫ് സെക്രട്ടറിയായി കെ. മോഹൻദാസിനെ 2012-ൽ നിയമിക്കുന്നത് പരിഗണിച്ചെങ്കിലും വിരമിക്കാൻ മാസങ്ങൾമാത്രം ശേഷിച്ചതിനാൽ അദ്ദേഹം സ്ഥാനം ഏറ്റെടുത്തില്ല. കേരളത്തിൽ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button