തൃശ്ശൂര്‍ : അയ്യപ്പസ്വാമിയേയും അയ്യപ്പഭക്തരെയും കുറിച്ച് മതവികാരം വ്രണപ്പെടുന്ന തരത്തില്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പെഴുതിയ സംവിധായകന്‍ പ്രിയനന്ദനന്‍ രൂക്ഷമായ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് ഫെയ്‌സബുക്ക് ഉപേക്ഷിച്ചു. സംവിധായകന്‍ തന്നെയാണ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. മുഖപുസ്തത്തില്‍ നിന്നും വിട പറയുന്നു, എന്നെ സുന്ദരമാക്കിയ എന്നെ അസുന്ദരമാക്കിയ എല്ലാ ലഹരിക്കും നന്ദി -അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അടുത്തിടെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ പ്രിയനന്ദനനെതിരെ പൊലീസ് ഐപിസി 153 വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.
ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹം വിവാദ പോസ്റ്റിട്ടത്. പിന്നീട് സംഭവത്തില്‍ മാപ്പപേക്ഷയുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു. താനുപയോഗിച്ച ഭാഷ കടുത്തുപോയെന്നും പോസ്റ്റ് പിന്‍വലിക്കുകയാണെന്നും പ്രിയനന്ദനന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അധിക്ഷേപങ്ങളും ആക്രമണഭീഷണികളും തുടര്‍ന്നു. പ്രിയനന്ദനന്റെ വീട്ടിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ജനുവരി 25ന് രാവിലെ പ്രിയനന്ദനന് നേരെ ആക്രമണം ഉണ്ടായത്. തൃശൂരില വല്ലച്ചിറയിലുള്ള വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങിയപ്പോഴായിരുന്നു ആക്രണം. പ്രിയനന്ദനന്റെ തലയില്‍ ചാണകവെള്ളം തളിക്കുകയും തലയ്ക്ക് അടിക്കുകയുമായിരുന്നു.
https://www.facebook.com/photo.php?fbid=2212244992147766&set=a.467366316635651&type=3
Post Your Comments