കൊല്ലം: കേരളത്തില്‍ നടന്ന രാഷ്ട്രീയ അക്രമങ്ങളില്‍ കഴിഞ്ഞതെല്ലാം അടഞ്ഞ അധ്യായമാകട്ടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇനി രാഷ്ട്രീയ അക്രമങ്ങള്‍ ഉണ്ടാകകരുത്. അക്രമവും കൊലപാതകവും കൊണ്ട് ഒരു പ്രസ്ഥാനത്തേയും തകര്‍ക്കാന്‍ സാധിക്കില്ലെന്നും കോടിയേരി കൊല്ലത്ത് പ്രസ്താവിച്ചു.
വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് ജനാധിപത്യം സംരക്ഷിക്കാനുള്ള യുദ്ധമാണ്. 2004 ലെ തെരഞ്ഞെടുപ്പിന് സമാനമായ രീതിയില്‍ 2019 ല്‍ തെരഞ്ഞെടുപ്പ് ഫലമുണ്ടാകണം. കശുവണ്ടി വ്യവസായികളെ കൂടി സഹായിക്കുന്ന സമീപനം സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് 58 കശുവണ്ടി ഫാക്ടറി തുറന്നുകൊണ്ട് കോടിയേരി പറഞ്ഞു. തോട്ടം തൊഴിലാളികള്‍ക്ക് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് വച്ച് നല്‍കും. പട്ടയത്തിന് അര്‍ഹരായവര്‍ക്ക് പട്ടയം നല്‍കും. 76 ഫാക്ടറികള്‍ ഉടന്‍ തുറക്കുമെന്നും കോടിയേരി വ്യക്തമാക്കി.
Post Your Comments