കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകത്തില്‍ മുഴുവന്‍ കുറ്റങ്ങളും പീതാംബരന്റെ തലയില്‍ കെട്ടിവെച്ച് സി.പി.എം തലയൂരുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേസിന് പിന്നി്ല്‍ വ്യക്തമായ ഗൂഢാലോചനയുണ്ട്. ഇത് പുറത്തുകൊണ്ടു വരണമെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകള്‍ അദ്ദേഹം സന്ദര്‍ശിച്ചു. കൃപേഷിനെയും ശരത് ലാലിനെയും സംസ്‌കരിച്ച സ്ഥലത്തെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷമാണ് ഉമ്മന്‍ ചാണ്ടി ഇരുവരുടെയും വീടുകളിലെത്തിയത്. ആദ്യമെത്തിയത് കൃപേഷിന്റെ വീട്ടില്‍. കഴിഞ്ഞ ദിവസത്തിന് സമാനമായ ഹൃദയഭേദകമായ കാഴ്ചകള്‍ തന്നെ ഇന്നും. ഉമ്മന്‍ ചാണ്ടിയുടെ കൈ പിടിച്ച് കൃപേഷിന്റെ അച്ഛന്‍ പൊട്ടിക്കരഞ്ഞു. കുടുംബത്തെ ആശ്വസിപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് വാക്കുകള്‍ കിട്ടിയില്ല. ശരത് ലാലിന്റെ വീട്ടിലും കാഴ്ചകള്‍ സമാനമായിരുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡി.സി.സി സംഘടിപ്പിച്ച ഉപവാസ സമരം ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു.
Post Your Comments