സാന്‍ഫ്രാന്‍സിസ്കോ: നൂതന സാങ്കേതിക വിദ്യയുമായിവൻ മാറ്റത്തിന് ഒരുങ്ങി ഗൂഗിള്‍ മാപ്പ്. ഓഗ്മെന്റ് റിയാലിറ്റി സാങ്കേതിക വിദ്യ കമ്പനി അവതരിപ്പിക്കുക. കഴിഞ്ഞ മെയ് മാസം തന്നെ ഗൂഗിള്‍ ഡെലവപ്പേര്‍സ് കോണ്‍ഫറൻസിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നു. ഇതിനു ശേഷമാണ് കഴിഞ്ഞ ചില ദിവസങ്ങളായി തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് പുതിയ ഗൂഗിള്‍ മാപ്പ് സേവനം ലഭ്യമാക്കി തുടങ്ങിയത്.
ഗൂഗിള്‍ മാപ്പ് കോണ്‍ട്രിബ്യൂട്ടര്‍മാര്‍, ചില മാധ്യമപ്രവര്‍ത്തകര്‍ ഡെവലപ്പര്‍മാര്‍ എന്നിവര്‍ക്കായിരിക്കും ആദ്യം ഇ സേവനം ലഭിക്കുക. വലിയ പ്രോജക്ടുകളിലും, ടിവി സ്ക്രീനിലും മറ്റും കാണുന്ന ഓഗ്മെന്റ് റിയാലിറ്റി ഗൂഗിള്‍ മാപ്പിലൂടെ മൊബൈലിലേക്ക് വരുന്നതിനാല്‍ വലിയൊരു ജന വിഭാഗത്തിന് ജീവിതത്തില്‍ ആദ്യമായി അനുഭവിക്കാന്‍ കഴിയുന്ന ഓഗ്മെന്റ് റിയാലിറ്റി അനുഭവമായിരിക്കും ഇതെന്നാണ് റിപ്പോർട്ട്.
Post Your Comments