Kerala

മഹാത്മാഗാന്ധിയുടെ 150ാം ജന്മവാർഷികം; കാശ്മീരി, പഞ്ചാബി നൃത്തവും പാവക്കൂത്തും നടന്നു

പറവൂർ : കേരള സർക്കാരും അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരക സമിതിയും ഭാരത് ഭവനും ചേർന്ന് സംഘടിപ്പിച്ച മഹാത്മാഗാന്ധിയുടെ 150ാം ജന്മവാർഷികത്തിന്റെ ഭാഗമായുള്ള ‘സബ്‌കൊ സൻമതി’ പ്രോഗ്രാം പറവൂർ ഇ.എം.എസ് കമ്മ്യൂണിറ്റി ഹാളിൽ നടന്നു.

കാശ്മീർ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള 50 കലാകാരന്മാർ അണിനിരന്ന ആകർഷകമായ കാശ്മീരി , പഞ്ചാബി നൃത്ത ഇനങ്ങളായ കശ്മീർ റൂഫ് ഡാൻസ്, പഞ്ചാബ് ഭാംഗ്റ, പഞ്ചാബ് ലൂഡി, കാശ്മീർ ബച്ച നഗ്മ എന്നീ നൃത്ത ഇനങ്ങളും അരങ്ങേറി. ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണത്തിനെതിരെ പോരാടിയ മഹാത്മാഗാന്ധിയുടെ പോരാട്ട കഥ കേരളത്തിലെ തനതു കലാരൂപമായ തോൽപ്പാവ കൂത്തിലൂടെയും അവതരിപ്പിച്ചു. ഷൊർണൂർ തോല്പാവക്കൂത്ത് കലാകേന്ദ്രമാണ് പരിപാടി അവതരിപ്പിച്ചത്. പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സുവർണ പ്രതാപൻ ചെയര്‌പേഴ്‌സണും ഡോ പള്ളിപ്പുറം മുരളി ചെയർമാനുമായ സംഘടക സമിതിയാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button