കര്‍ണാടക: കര്‍ണാടകത്തില്‍ എം എല്‍ എ ആനന്ദ് സിംഗിനെ കയ്യാംങ്കളിക്കിടെ ബിയര്‍ കുപ്പിക്കടിച്ച് പരിക്കേല്‍പ്പിച്ച കോണ്‍ഗ്രസ് എം എല്‍ എ ജെ എന്‍ ഗണേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു . ആനന്ദ് സംഗിന്‍റെ പരാതിയില്‍ ഗണേഷിനെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിരുന്നു. സംഭവത്തിന് ശേഷം ഒരു മാസത്തോളമായി ഗണേഷ് ഒളിവിലായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് എംഎല്‍ എയെ പൊക്കിയത് .
കര്‍ണാടകത്തിലെ രാഷ്ട്രീയ നാടകങ്ങള്‍ക്കിടെയാണ് റിസോര്‍ട്ടില്‍ താമസിക്കുകയായിരുന്ന കോണ്‍ഗ്രസ് എം എല്‍ എമാരായ ജെ എന്‍ ഗണേഷും ആനന്ദ് സിംഗും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. വാക്കേറ്റത്തിനിടെ ജെ എന്‍ ഗണേഷ് ബിയര്‍ കുപ്പിയെടുത്ത് ആനന്ദ് സിംഗിന്‍റെ തലയ്ക്കടിക്കുകയായിരുന്നു.ഗണേഷ് ബിജെപിയുമായി സഹകരിക്കുന്നു എന്ന ആനന്ദ് സിംഗിന്‍റെ ആരോപണത്തെത്തുടര്‍ന്നാണ് ഇരുവരും തമ്മില്‍ സംഘര്‍ഷമുണ്ടായതെന്നായിരുന്നു അഭ്യൂഹങ്ങള്‍.
എന്നാല്‍ അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന വാദവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. നെഞ്ചുവേദനയെത്തുടര്‍ന്നാണ് ആനന്ദ് സിംഗ് ചികിത്സ തേടിയതെന്നും എം എല്‍ എമാര്‍ തമ്മില്‍ യാതൊരു വിഭാഗീയതയുമില്ലെന്നാണ് കോണ്‍ഗ്രസ് അന്ന് വ്യക്തമാക്കിയത്.
Post Your Comments