തുര്‍ക്കിയില്‍ 2016ലെ പട്ടാള അട്ടിമറിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മുന്നൂറിലധികം ആളുകളെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാപകമായ റെയ്ഡിനൊടുവിലായിരുന്നു അറസ്റ്റ്. ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയാണ് വ്യാപക റെയ്ഡും അറസ്റ്റും നടന്നതായുള്ള വാര്‍ത്ത പുറത്തുവിട്ടത്.ഇസ്തംബൂള്‍, അങ്കാറ, ഇസ്മിര്‍ പ്രവിശ്യകളിലായിരുന്നു റെയ്ഡ്. 324 പേരെയാണ് അറസ്റ്റ് ചെയ്തത്. 2016-ലെ പട്ടാള അട്ടിമറിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചെന്ന് തുര്‍ക്കി ആരോപിക്കുന്ന ഫതഹുല്ല ഗുലനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരാണ് അറസ്റ്റിലായത്.2016 ജൂലൈ 15നാണ് റജബ് ത്വയിബ് ഉര്ദുഗാന് ഭരണകൂടത്തെ അട്ടിമറിക്കാന്‍ ഒരു വിഭാഗം സൈനികര്‍ നീക്കം നടത്തുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളും റോഡുകളും പിടിച്ചെടുത്ത വിമതസൈനികര്‍ രാജ്യം പട്ടാള ഭരണത്തിലായതായി പ്രഖ്യാപിക്കുകയായിരുന്നു.
അന്ന് പ്രസിഡന്റ് ഉര്‍ദുഗാന്റെ ആഹ്വാനപ്രകാരം തെരുവിലിറങ്ങിയ ജനങ്ങളും സൈന്യവും ചേര്‍ന്ന് അട്ടിമറി ശ്രമം പരാജയപ്പെടുത്തുകയായിരുന്നു. തെരുവിലിറങ്ങിയ ജനങ്ങള്‍ക്ക് നേരെ സൈനികര്‍ നടത്തിയ വെടിവെപ്പില്‍ 265 പേരാണ് കൊല്ലപ്പെട്ടത് അട്ടിമറി ശ്രമത്തില്‍ പങ്കാളികളെന്ന് സംശയിക്കുന്ന 50000 ത്തോളം ആളുകളെ അറസ്റ്റ് ചെയ്യുകയും ഒന്നര ലക്ഷത്തോളം പേരെ വിവിധ സര്‍ക്കാര്‍ സര്‍വീസുകളില്‍ നിന്ന് പുറത്താക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കയില്‍ ഒളിവില്‍ കഴിയുന്ന ഫത്ഹുല്ല ഗുലനാണ് അട്ടിമറിക്ക് പിന്നിലെന്ന് തുര്‍ക്കി ആരോപിക്കുന്നത്.പ്രസിഡന്റ് റജ്ബ് ത്വയ്യിബ് ഉര്‍ദുഗാനെതിരായ പട്ടാള അട്ടിമറിക്ക് പിന്നില്‍ താനെന്ന് ഫതഹുല്ല ഗുലെന് പറയുന്നു. കഴിഞ്ഞ ആഴ്ചയില്‍ 76 പ്രവിശ്യകളില്‍ നടത്തിയ പരിശോധനയില്‍ 760 പേരെ അറസ്റ്റ് ചെയ്തിരുന്നു. 122 പേരെ പിന്നീട് വിട്ടയച്ചു. ഫതഹുല്ല ഗുലെനുമായി ബന്ധമുള്ള പതിനായിരക്കണക്കിന് പേര് ഇതിനോടകം തുര്‍ക്കിയല്‍ പിടിയിലായിട്ടുണ്ട്.
Post Your Comments