Latest NewsKerala

സൂര്യതാപ ഭീഷണി : വെയില്‍ നേരിട്ട് ഏല്‍ക്കുന്നവര്‍ക്ക് മുന്നറിയിപ്പ്

മാനന്തവാടി: പകല്‍ ചൂട് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ സൂര്യതാപ ഭീഷണി ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വയനാട് ജില്ലയിലാണ് സൂര്യതാപ ഭീഷണിയുള്ളത്. ജില്ലയിലെ നിര്‍മ്മാണമേഖലയിലും മറ്റും പകല്‍ സമയം ജോലി ക്രമീകരണം നടത്തി ഉത്തരവിറക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ലേബര്‍ ഓഫീസറോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് പേര്‍ക്ക് സൂര്യതാപമേറ്റിരുന്നു.

കാലാവസ്ഥ മാറ്റം കാരണം വയനാട് ജില്ലയില്‍ പകല്‍ ചൂട് ക്രമാതീതമായി കൂടുകയാണ്.ജില്ലയില്‍ 2 പേര്‍ക്ക് ഈ വേനലില്‍ ഇതുവരെ സൂര്യാതപമേറ്റു.മേപ്പാടിയിലും വാളാടും ജോലിക്കിടെ സൂര്യാതപമേറ്റവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി. ഈ പശ്ചാത്തലത്തിലാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിര്‍ദേശം.വെയില്‍ നേരിട്ട് എല്‍ക്കുന്ന തോട്ടം തൊഴിലാളികള്‍, നിര്‍മ്മാണ തൊഴിലാളി മേഖലകളിലുള്ളവര്‍ക്കാണ് അപകട സാധ്യത കൂടുതല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button