
ലക്നൗ: കബിജെപി നേതാവിന്റെ അനന്തിരവള്‍ക്ക് വരന്‍ മുസ്ലാം പയ്യന്‍. ഉത്തര്‍പ്രദേശേശിലെ ലക്‌നൗവിലാണ് ബിജെപി നേതാക്കളുടെ ആശിര്‍വാദത്തില്‍ മിശ്രവിവാഹം നടന്നത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി രാംലാലിന്റെ അനന്തിരവള്‍ ശ്രിയ ഗുപ്തയാണ് കോണ്‍ഗ്രസ് നേതാവായ ഡോ. വിജാഹത് കരീം-ഡോ. സുരീതാ ചാറ്റര്‍ജി കരീം ദമ്പതികളുടെ മകന്‍ ഫൈസാന്‍ കരീമിനെ വിവാഹം ചെയ്തത്.
കേന്ദ്രമന്ത്രി മുതല്‍ ബിജെപിയുടെ പ്രമുഖ നേതാക്കളെല്ലാം വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഞായറാഴ്ച വൈകീട്ട് താജ് വിവന്ത ഹോട്ടലിലാണ് വിവാഹം നടന്നത്. യുപി ഗവര്‍ണര്‍ രാം നായിക്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി രാം ലാല്‍, കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി തുടങ്ങിയ മുതിര്‍ന്ന ബിജെപി നേതാക്കളും ഉത്തര്‍ പ്രദേശിലെ മന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.
Post Your Comments