ലോകത്തിലെ ആദ്യ 5ജി സ്മാര്‍ട്ട് ഹൈവേയുടെ പണി തുടങ്ങാനൊരുങ്ങി ചൈന. ചൈനയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ചൈന മൊബൈലാണ് ഇക്കാര്യം പുറത്തുവിട്ടത്. ചൈനയിലെ വുഹാനില്‍ സ്മാര്‍ട്ട് ഹൈവേയുടെ പണി ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. സെല്ലുലാര്‍ നെറ്റ്വര്‍ക്ക് അധിഷ്ടിത യാത്രയാണ് സ്മാര്‍ട്ട് ഹൈവേയിലൂടെ ലഭിക്കുക. 5ജി സേവനം വരുന്നതോടെ മനുഷ്യരുടെ സഹായമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ടോള്‍ സ്റ്റേഷന്‍, കൃതൃമബുദ്ധി അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ എന്നിവ വേഗത്തില്‍ സാധ്യമാകുമെന്നാണ് പ്രതീക്ഷ.
Post Your Comments