KeralaLatest News

ജവാൻ വസന്തകുമാറിന്റെ കുടുംബത്തിന് സർക്കാർ സഹായം ; മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി

തിരുവനന്തപുരം : കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്‍ വി വി വസന്തകുമാറിന്റെ കുടുംബത്തിന് സർക്കാർ സഹായം. കുടുംബത്തിന് 25 ലക്ഷം രൂപ നൽകും. കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് സർക്കാർ ഏറ്റെടുക്കും. വസന്തകുമാറിന്റെ ഭാര്യ ഷീബയുടെ താൽകാലിക ജോലി സ്ഥിരപ്പെടുത്താനും വീട് നിർമ്മിച്ചുനൽകാനും തീരുമാനമായി. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്.

വസന്തകുമാറിൻ്റെ ഭാര്യ ഷീനയെ പൂക്കോട് വെറ്റിനറി സര്‍വ്വകലാശാലയിലെ താൽക്കാലിക ജീവനക്കാരിയാണ്. മക്കളുടെ വിദ്യാഭ്യാസം കേന്ദ്രീയ വിദ്യാലയത്തിൽ ആക്കുന്നതും സര്‍ക്കാര്‍ പരിഗണിക്കുമെന്നും മന്ത്രി എ കെ ബാലൻ കുടുംബാഗങ്ങളെ അറിയിച്ചിരുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button