കോഴിക്കോട്: ടിക് ടോക് അതിരുവിടുന്ന കാഴ്ചയാണ് ഇന്ന് ദിനംപ്രതി കാണുന്നത്. പലരും ലൈക്ക് കിട്ടുന്നതിനായി ജീവൻ വരെ പണയംവെച്ചാണ് വീഡിയോ ചെയ്യുന്നത്. അതിന് ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. ടിക് ടോക്ക് വീഡിയോ എടുക്കുന്നതിനായി കടലുണ്ടിക്കടവ് പാലത്തിന് മുകളില്‍ നിന്നും എടുത്തുചാടിയ പത്ത് വിദ്യാര്‍ത്ഥികളെ മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം. കടലുണ്ടിപ്പുഴ അറബിക്കടലിനോട് ചേരുന്ന കടലുണ്ടി അഴിമുഖത്തെ പാലത്തിനുമുകളില്‍ നിന്നാണ് വിദ്യാര്‍ത്ഥികള്‍ ചാടിയത്.
Post Your Comments