അമൃത്സര്‍: ടിക് ടോക് വീഡിയോ എടുക്കുന്നതിനും സെല്‍ഫിയെടുക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തി ഇന്ത്യയിലെ സുവര്‍ണ ക്ഷേത്രം. സുവര്‍ണക്ഷേത്രത്തിലും പരിസരങ്ങളിലും ടിക് ടോക് വീഡിയോ എടുക്കുന്നതും സെല്‍ഫിയെടുക്കുന്നതും നിരോധിച്ചു. സുവര്‍ണ്ണക്ഷേത്ര ഭരണസമിതിയായ ശിരോമണി പര്‍ബന്ധക് കമ്മിറ്റിയാണ് പുതിയ ഉത്തരവുമായി രംഗത്തെത്തിയത്.
ആരാധനാലയത്തിനുള്ളില്‍ ആദരവോടെ പെരുമാറണമെന്നും, നിലവിലെ ഉത്തരവ് പാലിക്കാത്ത സാഹചര്യമുണ്ടായാല്‍ ക്ഷേത്രത്തിനുള്ളില്‍ മൊബെെല്‍ ഫോണ്‍ തന്നെ നിരോധിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായേക്കുമെന്നും ക്ഷേത്രധികാരി ജസ്‍വിന്ദര്‍ സിങ് അറിയിച്ചു.
അടുത്തിടെ ക്ഷേത്ര പരിസരത്തിനുള്ളില്‍ നിരവധി ടിക് ടോക് വീഡിയോകള്‍ ചിത്രീകരിച്ചത് ശ്രദ്ധയില്‍പ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ക്ഷേത്ര സമിതിയുടെ നടപടി. ഇതിനായി വളണ്ടിയര്‍മാരെയും കമ്മിറ്റി നിയോഗിച്ചിട്ടുണ്ട്.
Post Your Comments