ലോകത്ത് ആദ്യമായി ഒരു രാജ്യത്തിന്റെ പൗരത്വം സ്വന്തമാക്കിയ ഹ്യൂമനോയ്ഡ് റോബോട്ട് ആയ സോഫിയ കേരളത്തിലേക്ക് എത്തുകയാണ്. ബുധനാഴ്ച കൊച്ചിയില്‍ ആരംഭിക്കുന്ന ഇന്റര്‍നാഷണല്‍ അഡ്വര്‍ടൈസിങ് അസോസിയേഷന്‍ (ഐ.എ.എ.) ലോക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായാണ് സോഫിയ വരുന്നത്. തദ്ദേശിയമായ വേഷവിധാനങ്ങളില്‍ സദസ്സിന് മുന്നില്‍ പ്രത്യക്ഷപ്പെടുക എന്നൊരു ശീലമുണ്ട് സോഫിയയ്ക്ക്. കേരളത്തിലെത്തുമ്പോള്‍ മലയാളി മങ്കയായി സോഫിയ എത്തുമോ എന്നാണ് ഇപ്പോൾ ആളുകളുടെ ആകാംക്ഷ.
ഉച്ചകോടിയുടെ അവസാന ദിവസമായ വെള്ളിയാഴ്ച പ്രഭാഷണം നടത്തുന്നത് സോഫിയ ആണ്. ‘റോബോട്ടുകളും മനുഷ്യരും: മിത്രങ്ങളോ ശത്രുക്കളോ?’ എന്ന വിഷയത്തിലായിരിക്കും സോഫിയയുടെ പ്രഭാഷണം. ആദ്യമായാണ് ഈ ഹ്യൂമനോയിഡ് റോബോട്ട് കേരളത്തിലെത്തുന്നത്. ഹാന്‍സണ്‍ റോബോട്ടിക്‌സ് എന്ന കമ്പനി വികസിപ്പിച്ച ഈ റോബോട്ട് 2017 ഒക്ടോബറിലാണ് സൗദി പൗരത്വം സ്വന്തമാക്കിയത്. സംസാരിക്കാനും വികാരങ്ങള്‍ പ്രകടിപ്പിക്കാനുമുള്ള കഴിവ് സോഫിയയ്ക്കുണ്ട്.
Post Your Comments