കണ്ണൂർ: ഷുക്കൂർ വധക്കേസിൽ സിബിഐക്ക് തിരിച്ചടി.വിചാരണ കോടതി മാറ്റണമെന്ന സിബിഐയുടെ ആവശ്യം തലശ്ശേരി സെഷൻസ് കോടതി തള്ളി. കൊച്ചി സിബിഐ പ്രത്യേക കോടതിയിലേക്ക് വിചാരണ മാറ്റണമാണെന്നായിരുന്നു ആവശ്യം. അനുബന്ധ കുറ്റപത്രവും മടക്കി.
കേസ് സിബിഐ കോടതിയിലേക്ക് മാറ്റണമെന്ന് ഷുക്കൂറിന്റെ ബന്ധുക്കൾ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണു സിബിഐയും കോടതിയിൽ സമാന ആവശ്യം ഉന്നയിച്ചത്.
കോടതി മാറ്റമെന്ന ആവശ്യത്തെ പ്രതിഭാഗം ശക്തമായി എതിർത്തു. ആദ്യം തലശേരി കോടതിയിൽ തന്നെ കേസ് നടത്തണമെന്നു സിബിഐയാണ് ആവശ്യപ്പെട്ടത്. ഇപ്പോൾ അവർ നിലപാട് മാറ്റിയെന്നും അനാവശ്യ ആശയക്കുഴപ്പം ഉണ്ടക്കാനാണു ശ്രമമെന്നും പ്രതിഭാഗം വാദിച്ചു.
Post Your Comments