Latest NewsIndia

അനധികൃത സ്വത്ത് സമ്പാദന കേസ് ; എൻഫോഴ്സ്മെന്റിന് മുന്നിൽ റോബർട്ട് വദ്ര ഹാജരായില്ല, കാരണം ഇത്

ബിനാമി സ്വത്തിടപാട് വഴി ലണ്ടനിൽ ആഡംബര വില്ല ഉൾപ്പെടെ കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ച കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നേരത്തെ വദ്രയെ ചോദ്യം ചെയ്തിരുന്നു.

ന്യൂഡൽഹി: അനധികൃത സ്വത്ത് സമ്പാദന കേസിൽ എൻഫോഴ്സ്മെന്റിന് മുന്നിൽ ചോദ്യം ചെയ്യലിന് റോബർട്ട് വദ്ര ഹാജരായില്ല. ഭക്ഷ്യ വിഷ ബാധയെ തുടർന്ന് ആരോഗ്യസ്ഥിതി വഷളായതിനാലാണ് ഹാജരാകാൻ കഴിയാത്തതെന്ന് വദ്രയുടെ അഭിഭാഷകൻ വിശദീകരിച്ചു.ബിനാമി സ്വത്തിടപാട് വഴി ലണ്ടനിൽ ആഡംബര വില്ല ഉൾപ്പെടെ കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ച കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നേരത്തെ വദ്രയെ ചോദ്യം ചെയ്തിരുന്നു.

കേസിൽ മുൻകൂർ ജാമ്യം തേടി വദ്ര അടുത്തിടെ കോടതിയെ സമീപിച്ചിരുന്നു.ജാമ്യം അനുവദിച്ച കോടതി ചോദ്യം ചെയ്യലിനു ഹാജരാകാൻ വദ്രയോട് നിർദേശിച്ചിരുന്നു.ലണ്ടനിൽ 1.9 മില്യൺ പൗണ്ട്സ് മുടക്കി വദ്ര കെട്ടിടം വാങ്ങിയതുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റർ ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button