റെനോ ക്വിഡ് ഇലക്ട്രിക്കിനെ പുറത്തിറക്കാനൊരുങ്ങി കമ്പനി. വരാനിരിക്കുന്ന റെനോ ക്വിഡ് ഇലക്ട്രിക്ക് എസ്യുവിയുടെ പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത് വന്നതാണ് ഇത് സംബന്ധിച്ച ഏറ്റവും പുതിയ വാര്‍ത്ത. ക്വിഡ് ഇലക്ട്രിക്ക് കാര്‍ ആദ്യം എത്തുന്നത് ചൈനീസ് വിപണിയിലായിരിക്കും.
ഇന്ത്യന്‍ വിപണിയിലെത്തുന്ന ഇലക്ട്രിക്ക് ക്വിഡിന്റെ ഡിസൈന്‍ ചെയ്തത് ചെന്നൈയിലാണെങ്കിലും കാറിന്റെ പവര്‍ട്രെയിന്‍ ഒരുങ്ങന്നത് റെനോയുടെ ചൈനീസ് ശാലയില്‍ നിന്നാണ്. എന്നാല്‍ ഇലക്ട്രിക്ക് ക്വിഡ് ഇന്ത്യയിലെത്തണമെങ്കില്‍ കുറച്ചധികം കാത്തിരിക്കേണ്ടി വരും.
ഇലക്ട്രിക്ക് വെഹിക്കള്‍ പോളിസിയില്‍ ഇന്ത്യന്‍ ഗവണ്മെന്റ് വ്യക്തത വരുത്താത്തതാണ് ഇതിന് കാരണം. ഏറെക്കുറെ നിലവിലുള്ള മോഡലിന്റെ ഡിസൈനും രൂപഭംഗിയും തന്നെയാണ് ഇലക്ട്രിക്ക് ക്വിഡിലും ഉപയോഗിച്ചിരിക്കുന്നതെന്നാണ് സൂചന.
Post Your Comments