റിയാദ് : ആഡംബര ടൂറിസത്തിന് തുടക്കം കുറിച്ച് ചെങ്കടല്‍ ടൂറിസം പദ്ധതിയ്ക്ക് സൗദിയില്‍ തുടക്കം..
ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായാണ് സൗദി അറേബ്യ ചെങ്കടല്‍ തീരത്ത് ടൂറിസം പദ്ധതി ആരംഭിയ്ക്കുന്നത്. പദ്ധതി മുഖേന അന്‍പത്തിയേഴായിരം തൊഴില്‍ സാധ്യതകളാണ് രാജ്യത്ത് ലഭ്യമാകുക. ഇതിന്റെ ആദ്യ ഘട്ടം 2022 ല്‍ പൂര്‍ത്തീകരിക്കും.
രാജ്യം എണ്ണയിതര വരുമാനത്തിലേക്ക് ചുവടു മാറ്റുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച വമ്പന്‍ പ്രൊജക്ടുകളില്‍ ഒന്നാണ് ചെങ്കടല്‍ ടൂറിസം. കടലിലും കരയിലുമായി മുവായിരത്തി എണ്ണൂറ് ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലാണ് ടൂറിസം സിറ്റി സ്ഥാപിക്കുക. ലക്ഷ്വറി ഹോട്ടലുകളും റിസോര്‍ട്ടുകളും അടങ്ങുന്നതാണ് പദ്ധതി. ചെങ്കടലില്‍ ഇരുപത്തിരണ്ട് ദ്വീപുകള്‍ നിര്‍മ്മിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. മൂവായിരം റുമുകളടങ്ങിയ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, വിമാനത്താവളം, വിനോദ കേന്ദ്രങ്ങള്‍ എന്നിവയാണ് ആദ്യ ഘട്ട പദ്ധതയില്‍ നിര്‍മ്മിക്കുക.. ഇത് രണ്ടായിരത്തി ഇരുപത്തി രണ്ടില്‍ പൂര്‍ത്തീകരിക്കും. സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന് കീഴിലാണ് പദ്ധതി. പദ്ധതി പൂര്‍ത്തിയാകുന്നതോടെ വര്‍ഷം ഒരു മില്യണ്‍ ലക്ഷ്വറി ടൂറിസ്റ്റുകളെയാണ് രാജ്യം ലക്ഷ്യമിടുന്നത്. ഇത് വഴി രാജ്യത്തിന് ജി.ഡി.പി ഇനത്തില്‍ വര്‍ഷം 5.86 ബില്യണ്‍ ഡോളറിന്റെ വളര്‍ച്ചയും ലക്ഷ്യമിടുന്നുണ്ട്.
Post Your Comments