NewsInternational

ഇന്ത്യയ്ക്ക് പിന്തുണ വാഗ്ദാനവുമായി ഇസ്രയേല്‍ സ്ഥാനപതി

 

ജെറുസലേം : ഭീകരവാദത്തെ നേരിടാന്‍ ഇന്ത്യയ്ക്ക് പിന്തുണ വാഗ്ദാനം നല്‍കി ഇസ്രയേല്‍. ഇന്ത്യയില്‍ പുതുതായി നിയമിതനായ ഇസ്രയേല്‍ സ്ഥാനപതി ഡോ.റോണ്‍ മാല്‍ക്കയാണ് പിന്തുണ വാഗ്ദാനം ചെയ്തത്.

ഇന്ത്യയെയോ ഇസ്രയേലിനെയോ മാത്രമല്ല, ലോകരാജ്യങ്ങളെയാകെ പ്രതിസന്ധിയിലാക്കുന്ന പ്രശ്നമാണു ഭീകരവാദം. ഈ ഭീകരവാദത്തെ നേരിടാന്‍ അടുത്ത സുഹൃത്തായ ഇന്ത്യയ്ക്കുവേണ്ട എല്ലാവിധ സഹായവും നല്‍കാനൊരുക്കമാണെന്നും മാല്‍ക്കെ പറഞ്ഞു.

കഴിഞ്ഞയാഴ്ച്ച പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ, ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തിയിരുന്നു.ഭീകരാക്രണത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയറിയിച്ചുകൊണ്ട് മറ്റു രാജ്യങ്ങളും രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button