ന്യൂഡല്‍ഹി : ഹോസ്റ്റലില്‍ കുടുങ്ങികിടക്കുന്ന കശ്മീരി വിദ്യാര്ത്ഥിതകളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ട്വീറ്റ് ചെയ്ത ജെഎന്‍യുവിലെ മുന്‍ വിദ്യാര്‍ത്ഥി നേതാവും സാമൂഹ്യ പ്രവര്‍ത്തകയുമായ ഷെഹ്ല റാഷിദിനെതിരെ പൊലീസ് കേസെടുത്തു. ജനങ്ങളില്‍ ഭീതി വളര്‍ത്തുന്ന തരത്തില്‍ വ്യാജപ്രചരണമഴിച്ചുവിട്ടുവെന്നാരോപിച്ചാണ് ഷെഹ്ലയ്ക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്.
പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ 20 ഓളം കാശ്മീരി വിദ്യാര്‍ത്ഥികള്‍ ഒരു ഹോസ്റ്റലില്‍ കുടുങ്ങികിടക്കുകയാണെന്നും പുറത്ത പ്രതിഷേധക്കാര്‍ തമ്പടിച്ചിട്ടുണ്ടെന്നുമായിരുന്നു ഷെഹ്ലയുടെ ട്വീറ്റ്. പൊലീസ് സ്ഥലത്തുണ്ടായിട്ടും ആള്‍ക്കൂട്ടത്തെ തടയാനാവുന്നില്ലെന്നും അവര്‍ കുറിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം വെറും ഊഹാപോഹം മാത്രമാണെന്നും ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നും പൊലീസ് പറയുന്നു.
ഇതിന് പിന്നാലെയാണ് ജനങ്ങളില്‍ ഭീതി വളര്‍ത്തുന്ന തരത്തില്‍ വ്യാജപ്രചരണമഴിച്ചുവിട്ടുവെന്നാരോപിച്ച് ഷെഹ്ലയ്ക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് എഫ്ഐആര്‍ ഫയല്‍ ചെയ്തത്. ബി.ജെ.പി സര്‍ക്കാറിനു കീഴില്‍ നീതി തേടിയതിന്റെ വില’ എന്നായിരുന്നു തനിക്കെതിരെ കേസെടുത്ത പൊലീസ് നടപടിക്കെതിരെ ഷെഹ്ലയുടെ പ്രതികരണം.
Post Your Comments