KeralaLatest News

ആസൂത്രിത കൊലപാതകങ്ങളുടെ കശാപ്പുശാലയായി കേരളം; ആഭ്യന്തര വകുപ്പ് പൂര്‍ണ പരാജയമെന്നും പാലോട് രവി

തിരുവനന്തപുരം: ആസൂത്രിത കൊലപാതകങ്ങളുടെ കശാപ്പുശാലയായി കേരളം മാറിയിരിക്കുന്നുവെന്ന് കെ.പി.സി.സി. മാധ്യമ വിഭാഗം ചെയര്‍മാന്‍ പാലോട് രവി. കൊലയാളികളെ സംരക്ഷിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്ന കേരള സര്‍ക്കാരിന്റെ നടപടി സംസ്ഥാനത്തെ കൊലക്കളമാക്കി മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര വകുപ്പ് പൂര്‍ണ പരാജയമാണ്. ഇതിനെതിരെ ജനാധിപത്യ സംഘടനകളും സാമൂഹ്യ സാംസ്‌കാരിക സംഘടനകളും പ്രവര്‍ത്തകരും ശക്തമായ പ്രതിരോധ നിര തീര്‍ക്കാന്‍ മുന്നോട്ട് വരണമെന്നും പാലോട് രവി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button