Latest NewsKerala

വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് കൈസഹായമായി പാലക്കാട് നിന്നുള്ള തീയ്യേറ്റര്‍ ഉടമ

പാലക്കാട്: വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് കൈസഹായമായി പാലക്കാട് നിന്നുള്ള തീയ്യേറ്റര്‍ ഉടമ. കാശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തില്‍ രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയ സൈനികരുടെ കുടുംബങ്ങള്‍ക്കാണ് സഹായവുമായി പാലക്കാട് പ്രിയദര്‍ശനി തീയ്യേറ്റര്‍ ഉടമ കെ നന്ദകുമാര്‍ രംഗത്ത് എത്തിയിരിക്കുന്നത്. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്കായി തന്റെ തീയ്യേറ്ററുകളിലെ ഒരു ദിവസത്തെ വരുമാനം നല്‍കിയിരിക്കുകയാണ് നന്ദകുമാര്‍. ഈ മാസം 17ലെ വരുമാനമാണ് നല്‍കുക

ഏറ്റവും വരുമാനമുളള ഞായറാഴ്ചത്തെ വരുമാനമാണ് നന്ദകുമാര്‍ ജവാന്മാരുടെ ആശ്രിതരുടെ ക്ഷേമനിധിയിലേക്ക് നല്‍കുന്നത്. നന്ദകുമാറിന്റെ പ്രിയ, പ്രിയദര്‍ശിനി, പ്രിയതമ എന്നീ മൂന്ന് തീയേറ്ററുകളുടെ 12 ഷോയുടെ വരുമാനമാണ് നല്‍കുക. പ്രളയം ഉണ്ടായപ്പോഴും ഇത്തരത്തില്‍ ഒരു ദിവസത്തെ വരുമാനം നന്ദകുമാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button