റാസ്-അല്‍-ഖൈമ•പെണ്‍കുട്ടിയെ ശല്യം ചെയ്യുകയും വീട്ടില്‍ അനുവാദമില്ലാതെ പ്രവേശിക്കുകയും ചെയ്ത യുവാവിന് റാസ്-അല്‍-ഖൈമയില്‍ ഒരു മാസം ജയില്‍ ശിക്ഷ.
പുലര്‍ച്ചെ ഒരു മണിയോടെ പെണ്‍കുട്ടി കാര്‍ ഓടിക്കുന്നത് കണ്ട, ജി.സി.സി പൗരനായ യുവാവ് പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് വീട്ടിലെടുത്തുകയായിരുന്നു.
പെണ്‍കുട്ടിയുടെ അബായയുടെ ഒരു ഭാഗം വാതിലില്‍ കുരുങ്ങിയെന്ന് പറഞ്ഞ ഇയാള്‍ ഫോണ്‍ നമ്പര്‍ ചോദിക്കാനും ശ്രമിച്ചു.
ഇയാള്‍ അനുവാദമില്ലാതെയാണ് വീട്ടിലേക്ക് കടന്നതെന്ന് സി.സി.ടി.വി ദൃശ്യങ്ങളും സാക്ഷ്യപ്പെടുത്തുന്നു.
പൊതുസ്ഥലത്ത് മര്യാദയില്ലാത്ത ഒരു പ്രവര്‍ത്തി ഇയാള്‍ ചെയ്തതായി ഇയാളുടെ ഒരു സുഹൃത്തും മൊഴി നല്‍കി.
അതേസമയം, വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ കെട്ടിച്ചമച്ചതാണ് കേസെന്ന് യുവാവ് അവകാശപ്പെട്ടു.
ശല്യം ചെയ്യല്‍ പൊതുസ്ഥലത്തെ മര്യാദയില്ലാത്ത പെരുമാറ്റം തുടങ്ങിയ കുറ്റങ്ങള്‍ റദ്ദാക്കിയ കോടതി, പക്ഷേ വീട്ടില്‍ അതിക്രമിച്ചു കയറിയതില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.
Post Your Comments