ദുബായ്: ദുബായിൽ സഹോഹമാധ്യമത്തിലൂടെ ആൾമാറാട്ടം നടത്തി യുവതിയെ ലൈംഗികബന്ധത്തിന് ഭീഷണിപ്പെടുത്തിയ ഇന്ത്യക്കാരൻ വിചാരണ നേരിടുന്നു. ഡേറ്റിംഗ് സൈറ്റിലൂടെയാണ് പ്രതി യുവതിയുമായി പരിചയപ്പെട്ടത്. ചാറ്റിങ്ങിനിടെ യുവതി പ്രതിക്ക് തന്റെ നഗ്ന ദൃശ്യങ്ങൾ അയച്ചു നൽകിയിരുന്നു. ഇതിന് ശേഷം ജോലി വാഗ്ദാനം ചെയ്ത പ്രതി യുവതിയോട് താനുമായി ലംഗികബന്ധത്തിലേർപ്പെടാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇതിനെ എതിർത്തു. താനുമായി ലൈംഗികബന്ധത്തിന് വഴങ്ങിയില്ലെങ്കിൽ യുവതിയുടെ നഗ്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തുകയായിരുന്നു. യുവാവിന്റെ ചതിയിൽപ്പെട്ടെന്ന് ബോധ്യമായ യുവതി പോലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് പോലീസ് പ്രതിയെ പിടികൂടി. പോലീസ് നടത്തിയ ചോദ്യംചെയ്യലിൽ പ്രതി കുറ്റംസമ്മതിച്ചിട്ടുണ്ട്.
Post Your Comments