“ക വര് പൂത്തിട്ടുണ്ട് കൊണ്ടോയ് കാണിക്ക്” കുമ്പളങ്ങി നെെറ്റ്സ് എന്ന സിനിമയിലെ ഈ ഡയലോഗ് കേട്ടപ്പോള്‍ ഒന്ന് ങേ !! എന്ന് വെച്ചവര്‍ ചുരുക്കമായിരിക്കും. അല്ലാ എന്തായീ കവര്__! . എന്നാല്‍ പിന്നീട് സിനിമ കണ്ടിരുന്നവരെ മറ്റൊരു വശ്യമായ ഫ്രെെമിലേക്കാണ് കൂട്ടിക്കൊണ്ടു പോകുന്നത് . ബോബിയും ബോണിയുമെന്ന കഥാപാത്രങ്ങള്‍ കായലിലെ വെളളത്തില്‍ ഇറങ്ങി ആ നീല വെളിച്ച മുളള വെളളം കോരി എടുക്കുമ്പോഴുളള ആ സീന്‍ അത് ആ ചിത്രം കണ്ടവരെ വല്ലാതെ ആകര്‍ച്ചുന്നുവെന്നതില്‍ തര്‍ക്കമില്ല.എന്നാല്‍ ആ വശ്യമായ ഫ്രെെമിലെ നീലവെളിച്ചമെന്ന അവര്‍ കാണാന്‍ വന്ന കവര് എന്താണെന്ന് സംശയമായി ബാക്കി നില്‍ക്കുകയാണ്.
യാഥാര്‍ത്ഥത്തില്‍ ആ നീലവെളിച്ചം കവര് എന്നത് ബയോലൂമിനസെന്‍സ് എന്ന പ്രതിഭാസമാണ്. സാധാരണയായി ഈ പ്രതിഭാസം കണ്ട് വരുന്നത് കടലും കായലും ഒരുമിച്ച് ചേരുന്ന സംഗമ സ്ഥലങ്ങളിലാണ്. ബാക്ടീരിയ, ആല്‍ഗ, ഫംഗസ് പോലുള്ള സൂക്ഷ്മ ജീവികള്‍ പ്രകാശം പുറത്തുവിടുന്ന പ്രതിഭാസമാണ് ബയോലൂമിനസെന്‍സ്.ഇതേ പ്രതിഭാസം തന്നെയാണ് മിന്നാമിനുങ്ങ് പ്രകാശം പുറപ്പെടുവിപ്പിക്കുന്നതിനു പിന്നിലെ കാരണവും. ചെങ്കടലിലെ ചുവപ്പ് നിറത്തിനും ഇതു തന്നെ കാരണം. ചൂട് പുറത്ത് വിടാതെ പ്രകാശം പുറപ്പെടുവിക്കുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
ജെല്ലിഫിഷുകള്‍, ചില മണ്ണിരകള്‍, കടല്‍ത്തട്ടില്‍ കാണുന്ന ചില മത്സ്യങ്ങള്‍ എന്നിവയ്ക്കും നമ്മളില്‍ അത്ഭുതം കൂറിക്കുന്ന ഈ കവര് എന്ന ബയോലൂമിനസെന്‍സ് പ്രതിഭാസം പുറപ്പെടുവിക്കാന്‍ കഴിയും. ഇണയെ ആകര്‍ഷിക്കുന്നതിനും . ശത്രുക്കളില്‍ നിന്ന് രക്ഷനേടുന്നതിനും ഒക്കെയുളള ഇവറ്റകളുടെ ഒരു പ്രതിരോധ സംവിധാനമാണിത്.
Post Your Comments