കൊച്ചി : ആദ്യ സിനിമയായ കയ്യെത്തും ദൂരത്തിലുടെ മലയാളി സിനിമാ പ്രേക്ഷകരുടെ കടുത്ത ആക്ഷേപങ്ങള്‍ക്ക് വിധേയനായ ഒരു നടന്‍ പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറം തിരിച്ച് വന്ന് ഓരോ സിനിമകളിലും മലയാള സിനിമയെ ഞെട്ടിക്കുന്ന താരമായി വളര്‍ന്നു. ഇന്ന് ഇന്ത്യന്‍ സിനിമയ്ക്ക് മുന്നില്‍ മലയാളികള്‍ അഭിമാനപൂരസ്‌കരം കാഴ്ച്ചവെക്കുന്ന ഫഹദ് ഫാസില്‍ എന്ന നടന്‍ പിന്നിട്ട വഴികളിലെ തന്റെ തോല്‍വികളെ കുറിച്ചും അതിനെ താന്‍ നേരിട്ട രീതിയെ കുറിച്ചും ഒരു ടോക് ഷോയില്‍ വിവരിച്ചത് ഏവര്‍ക്കും പ്രചോദനമാകും. പുതിയ ചിത്രമായ കുമ്പളങി നൈറ്റ്‌സിന്റെ ഗെറ്റ് ടു ഗതര്‍ വീഡിയോയിലാണ് ഫഹദ് തന്റെ അനുഭവം വിവരിച്ചത്.
തോല്‍വിയിലാണ് തുടങ്ങുന്നത്. ഒരു പാട് തോറ്റിട്ടിട്ടുണ്ട് പക്ഷേ തളര്‍ന്നിട്ടില്ല. പടം ഓടിയില്ലെങ്കില്‍ ആ പടത്തിനുണ്ടായ സാമ്പത്തിക നഷ്ടമല്ല. മറിച്ച് നമ്മള്‍ തെറ്റായിരുന്നല്ലോ എന്നാണ് എന്റെ ചിന്ത. കഴിഞ്ഞ ആറ് മാസമോ അതിലപ്പുറമോ നാം കൊണ്ടു നടന്ന ചിന്ത അല്ലെങ്കില്‍ തീരുമാനമാണ് തെറ്റായി പോയത്. തൊഴിലുണ്ടാകുന്ന കാലത്തോളം പണമുണ്ടാക്കാം, പക്ഷേ നമ്മുടെ ചിന്ത തെറ്റായി എന്ന് തോന്നുന്നതാണ് യഥാര്‍ഥ തോല്‍വി’. ഫഹദ് പറഞ്ഞു.
ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സിന് തിയേറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തില്‍ തിവിലും വ്യത്യസ്തമായ കഥാപാത്രവുമായാണ് ഫഹദ് എത്തുന്നത്. ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് കൂടിയാണ് ഫഹദ്.
Post Your Comments