Latest NewsFood & Cookery

ഇഡ്ഡലി കൊണ്ടൊരു കിടിലന്‍ ചില്ലി തയ്യാറാക്കാം

തിരക്കിനിടയിൽ ബ്രേക്ക് ഫാസ്റ്റ് ബാക്കിയാക്കുന്നത് പതിവാണ്. ഇഡ്ഡലി, പുട്ട് ഒക്കെയാണെങ്കില്‍ ഒന്ന് കഴിച്ച് ഓടുന്നവരാണ് നമ്മളിൽ പലരും. വൈകീട്ട് തിരിച്ചു വരുമ്പോള്‍ ഇതേ ഇഡ്ഡലി കൊണ്ട് ഒരു കിടിലന്‍ ചില്ലിയുണ്ടാക്കി വീട്ടിലുള്ളവരെ ഞെട്ടിക്കാവുന്നതാണ്. ഇഡ്ഡലി ചില്ലി തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

ഇഡ്ഡലി -5 എണ്ണം
പച്ചമുളക് -2 എണ്ണം
ഇഞ്ചി -വെള്ളുതുള്ളി പേസ്റ്റ് – 1 ടീസ്പൂണ്‍
മുളകുപൊടി -കാല്‍ ടീസ്പൂണ്‍
സവാള -2 എണ്ണം
കാപ്‌സിക്കം – ഒന്ന്
സോയാ സോസ് -2.5 ടീസ്പൂണ്‍
ടൊമാറ്റോ സോസ് – 2.5 ടീസ്പൂണ്‍
ചില്ലി സോസ് – ഒന്നര ടീസ്പൂണ്‍
കോണ്‍ഫ്ലവർ -അരക്കപ്പ്
അരിപ്പൊടി-ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

അരിപ്പൊടി, കോണ്‍ഫ്ലവർ, മുളകുപൊടി, ഉപ്പ്, സോയാ സോസ്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, എന്നിവ ചേര്‍ത്ത് കട്ടിയില്‍ മിക്‌സ് ചെയ്ത് പത്ത് മിനിറ്റ് മാറ്റിവെക്കുക. ഇതിലേക്ക് ചെറുതായി മുറിച്ച ഇഡ്ഡലി കഷണങ്ങള്‍ മുക്കി എണ്ണയില്‍ വറുത്ത് കോരുക. ഇഡ്ഡലി പകുതി ഫ്രൈ ആയാല്‍ എടുക്കാവുന്നതാണ്. ഇഡ്ഡലി എടുത്തശേഷം ചൂടായ എണ്ണയിലേക്ക് സവാളയിട്ട് നന്നായി വഴറ്റുക. ശേഷം പച്ചമുളകും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേര്‍ത്ത് ഇളക്കുക. മൂത്ത മണം വരുമ്പോള്‍ ചെറുതായി അരിഞ്ഞ കാപ്‌സികം ചേര്‍ക്കുക. ഇതിലേക്ക് ചില്ലി സോസ്, സോയാ സോസ്, ടൊമാറ്റോ സോസ്, ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കുക. ഇത് ഒന്നു തിളച്ചു വരുമ്പോള്‍ വറുത്തു വെച്ചിരിക്കുന്ന ഇഡ്ഡലി ഇട്ട് അഞ്ച് മിനിറ്റ് മൂടി വെച്ച് വേവിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button