Latest NewsLife Style

ഡയറ്റ് സോഡ കുടിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതോ?

ഡയറ്റ് സോഡ കുടിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതല്ലെന്നാണ് പുതിയ പഠനം പറയുന്നത്. ഡയറ്റ് സോഡയും മറ്റ് സോഫ്റ്റ് ഡ്രിങ്ക്‌സുകളും സ്ഥിരമായി കുടിക്കുന്നത് പക്ഷാഘാതം, ഹൃദ്രോ​ഗങ്ങൾ എന്നിവ വരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനം.

അമേരിക്കൻ ഹാർട്ട് അസോസിയേഷനും അമേരിക്കൻ സ്ട്രോക്ക് അസോസിയേഷനും നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഡയറ്റ് സോഡ പുരുഷന്മാരെക്കാൾ സ്ത്രീകളിലാണ് കൂടുതൽ ദോഷം ചെയ്യുന്നത്. ഡയറ്റ് സോഡ സ്ത്രീകളിൽ അമിതവണ്ണം ഉണ്ടാക്കാമെന്നും പഠനത്തിൽ പറയുന്നു.

ഡയറ്റ് സോഡയിൽ ഉയര്‍ന്ന അളവില്‍ കലോറി അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം വര്‍ധിപ്പിക്കും. സ്ഥിരമായി ഡയറ്റ്‌ സോഡ കുടിക്കുന്നത് മറവിരോഗത്തിനും കാരണമാകാമെന്നും യുഎസ്സിലെ ബോസ്റ്റൺ സ്‌കൂൾ ഓഫ് മെഡിസിനിലെ ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.

shortlink

Post Your Comments


Back to top button