കാസര്‍കോട്: സംഘര്‍ഷസാധ്യത കണക്കിലെടുത്ത് സിപിഎം നേതാക്കള്‍ കാസര്‍കോട് പെരിയയിലെ സന്ദർശനം മാറ്റിവെച്ചു. ഇന്നലെ രാത്രി ഉണ്ടായ അക്രമങ്ങളില്‍ തകര്‍ന്ന വീടുകളും വ്യാപാരസ്ഥാപനങ്ങളും സന്ദര്‍ശിക്കാനായിരുന്നു സിപിഎം നേതാക്കളുടെ നീക്കം.
സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ അങ്ങോട്ടേക്ക് പോകരുതന്ന പൊലീസിന്‍റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് തീരുമാനം.കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്‍റെയും ശരത്‍ലാലിന്‍റെയും മൃതദേഹങ്ങള്‍ വഹിച്ചുള്ള വിലാപയാത്ര കടന്നുപോയതിന് തൊട്ടുപിന്നാലെ കൊല്ലപ്പെട്ട കല്യോട്ട് പരക്കെ അക്രമമുണ്ടായിരുന്നു.
മൃതദേഹവുമായി വിലാപയാത്ര കടന്നു പോയ വഴിയിൽ സിപിഎം അനുഭാവിയുടെ കട തീവെച്ച് നശിപ്പിച്ചു. നിരവധി കടകള്‍ അടിച്ചുതകര്‍ത്തു.സിപിഎമ്മിന്‍റെ നേതൃത്വത്തിലുള്ള എകെജി വായനാശാല കത്തിച്ചു. ഇവിടത്തെ പുസ്തകങ്ങളും മറ്റ് രേഖകളുമെല്ലാം കത്തി നശിച്ചിട്ടുണ്ട്. നിരവധി പാര്‍ട്ടി സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടതായി നേതാക്കള്‍ പറഞ്ഞു.
Post Your Comments