KeralaLatest News

കശുമാങ്ങയിൽ നിന്ന് ഫെനി ഉൽപ്പാദിപ്പിക്കാനൊരുങ്ങി കേരളം

കൊല്ലം: ഗോവയിലേതുപോലെ ഇനി കേരളത്തിലും കശുമാങ്ങയിൽ നിന്ന് ഫെനി ഉൽപ്പാദിപ്പിക്കും. ഫെനി ഉല്‍പാദിപ്പിക്കുന്നതിനുള്ള അനുമതി തേടി സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്‍ സര്‍ക്കാരിനെ സമീപിച്ചു. അനുമതി ലഭിച്ചാല്‍ ആറു മാസത്തിനുള്ളില്‍ കേരളത്തില്‍ ഫെനി നിര്‍മാണയൂണിറ്റുകള്‍ ആരംഭിക്കുമെന്നാണ് സൂചന.

എക്‌സൈസ് വകുപ്പുമായി കശുവണ്ടി വികസന കോര്‍പ്പറേഷന്‍ പ്രാരംഭ ചര്‍ച്ചകള്‍ നടത്തുകയുണ്ടായി. വിശദമായ പദ്ധതിരേഖ സമര്‍പ്പിക്കാന്‍ കശുവണ്ടി വികസന കോര്‍പ്പറേഷന് എക്‌സൈസ് നിര്‍ദേശം നല്‍കി. ഉടന്‍ തന്നെ പദ്ധതി രേഖ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍വ്യക്തമാക്കി. കശുവണ്ടി വികസന കോര്‍പ്പറേഷന്റെ മുപ്പത് ഫാക്ടറികള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ തന്നെ ഫെനി നിര്‍മാണയൂണിറ്റും തുടങ്ങാനാണ് നീക്കം.

shortlink

Post Your Comments


Back to top button