Latest NewsCricket

ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കാനൊരുങ്ങി ക്രിസ് ഗെയ്ല്‍

ബാര്‍ബഡോസ്: ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങി വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍. ഈ വര്‍ഷം ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടക്കാനിരിക്കുന്ന ലോകകപ്പിനു ശേഷം ഏകദിന ക്രിക്കറ്റില്‍ നിന്ന് താരം വിരമിക്കുമെന്നാണ് വാര്‍ത്ത.
വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

1999 സെപ്റ്റംബര്‍ 11-ന് ഇന്ത്യയ്ക്കെതിരെയുള്ള മത്സരത്തില്‍ അരങ്ങേറ്റം കുറിച്ച ഗെയില്‍ 284 മത്സരങ്ങളില്‍ നിന്ന് 36.98 ശരാശരിയില്‍ 9,727 റണ്‍സ് വെസ്റ്റിന്‍ഡീസിനായി നേടിയിട്ടുണ്ട്. 23 സെഞ്ചുറികളും 49 അര്‍ധ സെഞ്ചുറികളും അദ്ദേഹം നേടിയിട്ടുണ്ട്. ഓഫ് സ്പിന്നറായ ഗെയിലിന്റെ പേരില്‍ 165 വിക്കറ്റുകളുമുണ്ട്.

ഏറെ കാലത്തിനു ശേഷമാണ് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കായി ഗെയിലിന് വിന്‍ഡീസ് ടീമില്‍ ഇടം ലഭിക്കുന്നത്. അതേസമയം
ലോകകപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുകയാണെങ്കില്‍ അത് തന്റെ അവസാന ടൂര്‍ണ്ണമെന്റായിരിക്കുമെന്ന് അറിയിക്കുകയായിരുന്നു. ലോകകപ്പിനു ശേഷം താന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഉണ്ടാകുമോ അതോ ഏകദിനത്തില്‍ നിന്ന് മാത്രം വിട്ടുനില്‍ക്കുമോ എന്ന കാര്യം താരം വ്യക്തമാക്കിയിട്ടില്ല. ഇപ്പോള്‍ ഗെയിലുനു മുപ്പത്തിയൊമ്പതു വയസ്സുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button