KeralaNews

വസന്തകുമാറിന്റെ കുടുംബത്തിന് സഹായം ഉറപ്പാക്കും; എ കെ ബാലന്‍

 

വയനാട്: ജമ്മു കശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്‍ വസന്തകുമാറിന്റെ കുടുംബത്തിന് എല്ലാവിധ സഹായവും ഉറപ്പാക്കുമെന്ന് മന്ത്രി എ കെ ബാലന്‍. വസന്തകുമാറിന്റെ ഭാര്യയുടെ ജോലിക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട് തൃക്കൈപ്പറ്റയിലെ വീട് സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി.

വസന്തകുമാറിന്റെ ഭാര്യ ഷീനയെ പൂക്കോട് വെറ്റിനറി സര്‍വ്വകലാശാലയിലെ ജോലിയില്‍ സ്ഥിരപ്പെടുത്തും. അതോടൊപ്പം മക്കളുടെ വിദ്യാഭ്യാസം കേന്ദ്രീയ വിദ്യാലയത്തില്‍ ആക്കുന്നതും സര്‍ക്കാര്‍ പരിഗണിക്കുമെന്നും മന്ത്രി കുടുംബാഗങ്ങളെ അറിയിച്ചു. ചൊവ്വാഴ്ച ചേരുന്ന ക്യാബിനെറ്റ് യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 19ന് ചേരുന്ന ക്യാബിനറ്റ് യോഗത്തില്‍ ഇക്കാര്യം തീരുമാനമാകും. കുടുംബത്തിനു നല്‍കുന്ന സര്‍ക്കാര്‍ സഹായങ്ങളെ കുറിച്ചും 19ന് തീരുമാനിക്കുമെന്ന് എ കെ ബാലന്‍ വ്യക്തമാക്കി. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി 20 ന് വസന്തകുമാറിന്റെ വീട് സന്ദര്‍ശിക്കും.

വസന്തകുമാറിന്റെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് വ്യവസായമന്ത്രി ഇ പി ജയരാജന്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. കുടുംബത്തിന് സാമ്പത്തികസഹായം നല്‍കുന്നത് അടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഫെബ്രുവരി 19ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button