മലപ്പുറം: സിമന്റ് വില നിയന്ത്രിക്കുന്നത് സംബന്ധിച്ച് ആലോചിക്കാന്‍ സിമന്റ് ഡീലര്‍മാരുടെ യോഗം 19ന് വിളിച്ചുചേര്‍ക്കുമെന്ന് മന്ത്രി ഇ പി ജയരാജന്.
നിലവില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള മലബാര്‍ സിമന്റ്സ് മാത്രമാണ് വിലക്കുറവില്‍ ആവശ്യക്കാര്‍ക്ക് ലഭിക്കുന്നത്. മലബാര്‍ സിമന്റ് വിലയില്‍ മറ്റ് സിമന്റുകളും ആവശ്യക്കാര്‍ക്ക് ലഭിക്കാനാകുന്ന രീതിയില്‍ വിലനിയന്ത്രണമേര്പ്പെടുത്താന് കഴിയുമോ എന്ന് യോഗത്തില്‍ പരിശോധിക്കും. മലപ്പുറത്ത് വ്യവസായ വകുപ്പ് സംഘടിപ്പിച്ച പരാതി പരിഹാര അദാലത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
മലബാര്‍ സിമന്റ്സിന്റെയും ട്രാവന്‍കൂര്‍ സിമന്റ്സിന്റെയും ഉല്‍പ്പാദനം കൂട്ടിയാല്മാത്രമെ ഇതര സിമന്റ് കമ്പനികള്‍ ഏകപക്ഷീയമായി വില വര്‍ധിപ്പിക്കുന്നത് നിയന്ത്രിക്കാനാകൂ. സംസ്ഥാനത്തിനാവശ്യമായ സിമന്റ് ഇവിടെനിന്നുതന്നെ ഉല്‍പ്പാദിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇരു സിമന്റ് ഫാക്ടറികളില്‍നിന്നും ആറുമാസത്തിനകം ഉല്‍പ്പാദനം നൂറുശതമാനം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
Post Your Comments