![](/wp-content/uploads/2018/12/c-raveendranath.jpg)
സംസ്ഥാന മന്ത്രിസഭയുടെ ആയിരം ദിനാഘോഷ പരിപാടികള്‍ക്ക് ഫെബ്രു.20 വൈകീട്ട് 4 ന് തേക്കിന്‍കാട് മൈതാനം ചുറ്റിയുള്ള ഘോഷയാത്രയോടെ ആരംഭം കുറിക്കും.വൈകീട്ട് 5 ന് ലേബര്‍ കോര്‍ണറില്‍ പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി ആഘോഷ പരിപാടികളുടെ ഉദ്‌ഘാടനം നടത്തും.കൃഷി വകുപ്പു മന്ത്രി അഡ്വ. വി.എസ്.സുനില്‍കുമാര്‍ അധ്യക്ഷത വഹിക്കും.ഉല്‍പന്ന വിപണന പ്രദര്‍ശനമേളയുടെ ഉദ്‌ഘാടനം മേയര്‍ അജിത വിജയന്‍ നിര്‍വ്വഹിക്കും. എം.പി.മാരായ സി.എന്‍ജയദേവന്‍, ഡോ.പി.കെ.ബിജു, ഇന്നസെന്റ്, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, രാഷ്‌ട്രീയ പാര്‍ട്ടി പിരതിനിധികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സന്നിഹിതരാകും. ജില്ലാ കളക്‌ടര്‍ ടി.വി.അനുപമ സ്വാഗതവും എ.ഡി.എം. സി.ലതിക നന്ദിയും പറയും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സെമിനാറുകളും കലാപരിപാടികളും നടക്കും. ഫെബ്രു.27 ന് വൈകീട്ട് അഞ്ചിനാണ് സമാപനം.
Post Your Comments