KeralaLatest News

ഹര്‍ത്താലില്‍ വിവാഹം മുടങ്ങിയ കമിതാക്കള്‍ക്ക് പൂട്ടിയ രജിസ്ട്രാര്‍ ഓഫീസ് തുറന്ന് കൊടുത്ത് എംഎല്‍എ

മലപ്പുറം താനൂര്‍ സ്വദേശി സബിലാഷും പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി മെറിനും ആറുവര്‍ങ്ങളായി പ്രണയത്തിലാണ്

മലപ്പുറം: ഹര്‍ത്താലിനോടനുബന്ധിച്ച് സബ് രജിസ്ട്രാര്‍ ഓഫീസ് പൂട്ടിച്ചതോടെ മുടങ്ങിയ കമിതാക്കളുടെ വിവാഹം നടത്താന്‍ ഓഫീസ് തുറന്നു കൊടുത്ത് വി അബ്ദുറഹിമാന്‍ എംഎല്‍എ. ഹര്‍ത്താല്‍ അനുകൂലികളുമായി എംഎല്‍എ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് സബിലാഷ്, മെറിന്‍ എന്നിവര്‍ വിവാഹിതരായത്.

മലപ്പുറം താനൂരിലാണ് സംഭവം.  മലപ്പുറം താനൂര്‍ സ്വദേശി സബിലാഷും പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി മെറിനും ആറുവര്‍ങ്ങളായി പ്രണയത്തിലാണ്. തുടര്‍ന്ന് കഴിഞ്ഞമാസം പതിനെട്ടിന് താനൂര്‍ സബ്രജിസ്ട്രാര്‍ ഓഫീസില്‍ അപേക്ഷ നല്‍കി ഇരുവരും ഫെബ്രുവരി 18ന് വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ വിവാഹത്തിനായി സബ് രജിസ്ട്രാര്‍ ഓഫീസിലെത്തിയപ്പോഴാണ് ഹര്‍ത്താലനുകൂലികള്‍ ഓഫീസ് അടപ്പിച്ചതറിയുന്നത്. തുടര്‍ന്ന് ഉദ്യോഗസ്ഥരുമായി സബിലാഷ് സംസാരിച്ചിരുന്നുവെങ്കിലും ഹര്‍ത്താലനുകൂലികളെ ഭയന്ന് അവരും കൈമലര്‍ത്തി. ഇതോടെയാണ് സബിലാഷ് സ്ഥലം എം എല്‍ എ വി അബ്ദുറഹിമാന്റെ സഹായം തേടുകയായിരുന്നു. തുടര്‍ന്ന് പ്രതിഷേധക്കാരുമായുള്ള സമവായ ചര്‍ച്ചയ്‌ക്കൊടുവില്‍ രജിസ്ട്രാര്‍ ഓഫീസ് തുറക്കുികയും ഇരുവരുടേയും വിവാഹം നടത്തി കൊടുക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button