ജമ്മു: പുല്‍വാമ ഭീകരാക്രമണത്തിന് കശ്മീരിലെ ജനത ഉത്തരവാദികളല്ലെന്നും എന്നാല്‍ കശ്മീര്‍ പ്രശ്നം പരിഹരിക്കപ്പെടുന്നതു വരെ ഇത്തരത്തിലുള്ള ഭീകരാക്രമണങ്ങള്‍ തുടരുമെന്നും നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്‍റ് ഫറൂഖ് അബ്ദുള്ള. ചാവേറാക്രമണത്തില്‍ 40 സി ആര്‍ പി എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടതില്‍ കശ്മീരിലെ സാധാരണ ജനതയ്ക്ക് പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു. കശ്മീര്‍ പ്രശ്നം രാഷ്ട്രീയമായി പരിഹരിക്കപ്പെടുന്നതു വരെ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
താഴ്വരയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയും വ്യവസായികള്‍ക്ക് നേരെയും ആക്രമണം നടത്തുന്നതില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭീകരാക്രമണത്തില്‍ സി ആര്‍ പി എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ ജമ്മുവില്‍ നടന്ന പ്രതിഷേധപ്രകടനങ്ങള്‍ അക്രമത്തില്‍ കലാശിച്ചിരുന്നു. ഇതിനു പിന്നാലെ ജമ്മുവില്‍ നിരോധനാജ്ഞയും ഏര്‍പ്പെടുത്തിയിരുന്നു.
നിരോധനാജ്ഞയെ തുടര്‍ന്ന് ജമ്മുവിലെ ബതിന്ദി മേഖലയില്‍ മോസ്കില്‍ കഴിയുന്നവരുമായി സംസാരിച്ചെന്നും അവരെല്ലാവരും തന്നെ നിസ്സഹായരാണെന്നും അദ്ദേഹം പറഞ്ഞു.ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ് ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ ഫറൂഖ് അബ്ദുള്ളയും പങ്കെടുത്തിരുന്നു
Post Your Comments