ന്യൂ ഡൽഹി : പുല്‍വാമ ഭീകരാക്രമണത്തിൽ പാക്കിസ്ഥാനുമായി ക്രിക്കറ്റ് മത്സരങ്ങള്‍ക്കില്ലെന്ന നിലപാടുമായി ബിസിസിഐ. പാക്കിസ്ഥാനുമായി ഇനി ക്രിക്കറ്റ് മത്സരങ്ങള്‍ക്കില്ലെന്ന് ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് എന്തെങ്കിലും തരത്തിലുള്ള നിര്‍ദേശമുണ്ടായാല്‍ മാത്രമേ ഇനിയൊരു മത്സരത്തേക്കുറിച്ച് ആലോചിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ പാക്കിസ്ഥാനുള്ള സൗഹൃദ രാഷ്ട്ര പദവി ഇന്ത്യ റദ്ദാക്കിയിരുന്നു. ഇവിടെ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ കസ്റ്റംസ് തീരുവ 200 ശതമാനം വര്‍ധിപ്പിക്കുക, പാക്ക് സിനിമാ താരങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും സമ്ബൂര്‍ണ വിലക്കേര്‍പ്പെടുത്തുക, ഇന്ത്യയിലെ ഒന്നിലേറെ സ്റ്റേഡിയങ്ങളില്‍ നിന്ന് പാക്ക് ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ നീക്കം ചെയ്യുക തുടങ്ങിയ ശക്തമായ നടപടികളും ഇന്ത്യ സ്വീകരിച്ചിരുന്നു.
Post Your Comments