കണ്ണൂര്‍: കാസര്‍കോട് പെരിയയില്‍ കൊല ചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. പരിയാരം മെഡിക്കല്‍ കേളേജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് പുറത്തിറക്കിയ മൃതദേഹങ്ങളില്‍ പാര്‍ട്ടിക്കൊടി പുതപ്പിച്ചു. അതേസമയം മരിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മൃതദേഹം വഹിച്ചു കൊണ്ടുള്ള വിലാപ യാത്രക്കായുള്ള തയ്യാറെടുപ്പുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരംഭിച്ചു കഴിഞ്ഞു. പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേരാണ് വിലാപയാത്രയില്‍ പങ്കെടുക്കാന്‍ എത്തിയിരിക്കുന്നത്.
അതേസമയം കൊലപാതകം രാഷ്ട്രീയ പ്രേരിതമാണെന്നാണ് എഫ്‌ഐആര്‍ റിപ്പോര്‍ട്ട്. കൂടാതെ കൊലപാതകത്തിനു പിന്നില്‍ സിപിഎം ആണെന്നും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല്ലപ്പെട്ടവര്‍ക്ക് നേരത്തേ ഭീഷണി ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറുന്നു.
ഇന്നലെ രാത്രിയിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്ത് ലാലും വെട്ടേറ്റ് കൊല്ലപ്പെട്ടത്. കല്ല്യോട്ട് നടന്ന തെയ്യം കളിയുമായി ബന്ധപ്പെട്ട് സംഘാടകസമിതി രൂപീകരണത്തിന് ശേഷം ബൈക്കില്‍ തിരിച്ചു വരികയായിരുന്ന ഇരുവരേയും കാറില്‍ എത്തിയ സംഘം തടഞ്ഞ് നിര്‍ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
Leave a Comment